മനാമ: ഹ്രസ്വസന്ദർശനത്തിന് ബഹ്റൈനിലെത്തിയ മയ്യന്നൂർ മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റ് മലയിൽ യൂസഫ് ഹാജിക്കും ബഹ്റൈൻ കമ്മിറ്റിയുടെ മുൻ സെക്രട്ടറി സകരിയ മൂന്നുമുറിപ്പീടികക്കും സമസ്ത മനാമ മദ്റസയിൽ എം.പി.എം.സി ബഹ്റൈൻ കമ്മിറ്റി സ്വീകരണം നൽകി. സെക്രട്ടറി വി.കെ. അഫ്സൽ സ്വാഗതം പറഞ്ഞു.
പ്രസിഡന്റ് അഷ്റഫ് വട്ടക്കണ്ടി അധ്യക്ഷത വഹിച്ചു. വി.ടി.കെ. ബഷീർ, സി.എച്ച്. ഇസ്മായിൽ, നൗഷാദ് വടക്കേയിൽ, ജലീൽ മാക്കനാരി എന്നിവർ സംസാരിച്ചു. യൂസുഫ് ഹാജിയെ വി.കെ. അഷ്റഫും എം.പി. സകരിയയെ ഇസ്മായിൽ സി.എച്ചും ആദരിച്ചു. യൂസുഫ് ഹാജിയുടെയും സകരിയ എം.പിയുടെയും മറുപടി പ്രസംഗത്തിനുശേഷം ഓർഗനൈസിങ് സെക്രട്ടറി ജസീർ മയ്യന്നൂർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.