മാഫ് ബഹ്റൈൻ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽനിന്ന്
മനാമ: മടപ്പള്ളി സ്കൂൾ അലുമ്നി ഫോറം (മാഫ്) ബഹ്റൈൻ ചാപ്റ്റർ അൽ ഹിലാൽ മെഡിക്കൽ സെന്റർ ആൻഡ് ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ സ്പെഷലിസ്റ്റ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 170ൽപരം പേർ ക്യാമ്പിൽ പങ്കെടുത്തു. കൺവീനർ സജിത്ത് വെള്ളികുളങ്ങര അധ്യക്ഷതവഹിച്ച ഉദ്ഘാടന ചടങ്ങിൽ സെക്രട്ടറി വിനീഷ് വിജയൻ സ്വാഗതം പറഞ്ഞു. പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് സുധീർ തിരുനിലത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് ജില്ല പ്രവാസി ഫോറം സെക്രട്ടറി അരുൺ പ്രകാശ്, വടകര സഹൃദയവേദി സെക്രട്ടറി എം.സി. പവിത്രൻ, ഒരുമ വൈസ് പ്രസിഡന്റ് പുഷ്പരാജ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. അൽഹിലാൽ മെഡിക്കൽ സെന്റർ മാർക്കറ്റിങ് എക്സിക്യൂട്ടിവ് കിഷോർ, മാഫ് ബഹ്റൈൻ ട്രഷറർ രൂപേഷ് ഊരാലുങ്കൽ എന്നിവർ നന്ദി അറിയിച്ച് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.