ആർ.എച്ച്.എഫിലെ കുട്ടികൾക്കായി ലുലു ഗ്രൂപ് നടത്തിയ ഇഫ്താർ സംഗമം

ആർ.എച്ച്.എഫിലെ കുട്ടികൾക്കായി ലുലു ഗ്രൂപ് ഇഫ്താർ സംഗമം നടത്തി

മനാമ: റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ (ആർ.എച്ച്.എഫ്) സംരക്ഷണയിലുള്ള 50 അനാഥർക്കായി ലുലു ഗ്രൂപ്, ദാന മാളിൽ ഇഫ്താർ സംഗമം നടത്തി. ആർ.എച്ച്.എഫുമായുള്ള റമദാൻ ചാരിറ്റി സഹകരണത്തിന്റെ തുടർച്ചയായാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ ആർ.എച്ച്.എഫ് സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അൽ സെയ്ദ് മുഖ്യാതിഥിയായി പങ്കെടുത്തു. ലുലു ഗ്രൂപ് ഡയറക്ടർ ജുസർ രൂപാവാല സ്വാഗതം പറഞ്ഞു. ആഘോഷത്തിന്റെ ഭാഗമായി ഗെയിമുകളും ക്വിസുകളും വിനോദ പരിപാടികളും സംഘടിപ്പിച്ചു. എല്ലാവർക്കും സമ്മാനങ്ങളും വിതരണം ചെയ്തു.

റമദാൻ മുന്നോട്ടുവെക്കുന്ന കൂട്ടായ്മയുടെയും സാമൂഹികാവബോധത്തിന്റെയും സന്ദേശമാണ് ഈ ഒത്തുചേരൽ നൽകുന്നതെന്ന് ഡോ. മുസ്തഫ അൽ-സെയ്ദ് പറഞ്ഞു. ലുലു ഗ്രൂപ്പിന്റെ സി.എസ്.ആർ പ്രവർത്തനങ്ങളോടുള്ള ആത്മാർഥതയെ അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ആർ.എച്ച്.എഫുമായുള്ള ദീർഘകാലത്തെ സഹകരണത്തിൽ അതിയായ സന്തോഷമുണ്ടെന്ന് ജുസെർ രൂപവാല പറഞ്ഞു.

Tags:    
News Summary - Lulu Group hosted an Iftar gathering for the children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.