‘ലുലു ദം ​ദം ബി​രി​യാ​ണി കോണ്ടസ്റ്റ്’; കൂടുതൽ ഹരം പകരാൻ രാ​ജ് ക​ലേ​ഷും, ആബിദ റശീദും

മനാമ: ബഹ്റൈനിലു​ട​നീ​ള​മു​ള്ള പാ​ച​ക പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്താ​നാ​യി ‘ഗ​ൾ​ഫ് മാ​ധ്യ​മ’​വും ‘മീ​ഫ്ര​ണ്ടും’ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ‘ലുലു ദം ​ദം ബി​രി​യാ​ണി’ മ​ത്സ​ര​ത്തി​ന്‍റെ ഗ്രാൻഡ് ഫിനാലെയിലെ പരിപാടികൾക്ക് കൂടുതൽ ഹരം പകരാൻ പ്ര​ശ​സ്ത അ​വ​താ​ര​ക​നും പാ​ച​ക വി​ദ​ഗ്ധ​നു​മാ​യ രാ​ജ് ക​ലേ​ഷ് (ക​ല്ലു)വും, ലോ​ക​പ്ര​ശ​സ്ത പാചക വിദഗ്ധ ആബിദ റശീദും മു​ഖ്യാ​തി​ഥി​കളായെത്തും.

ബലിപെരുന്നാളിന്‍റെ ആഘോഷങ്ങളെ കൂടുതൽ പൊലിവാക്കാൻ ബിരിയാണി മത്സരത്തോടൊപ്പം സംഗീതം, നൃത്തം, ആകർഷകമായ ഫാമിലി ഗെയിമുകൾ എന്നിവ ഉൾപ്പെടുത്തി പ്രവാസി കുടുംബങ്ങൾക്കായി മികച്ചൊരു വീക്കെന്‍റാണ് ഗൾഫ് മാധ്യമം ഒരുക്കുന്നത്. ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ മേയ് 18 (തിങ്കളാഴ്ച) അ​വ​സാ​നി​ക്കും. ഇ​തി​നോ​ട​കം തന്നെ നൂറു കണക്കിന് ആ​ളു​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. ഗൾഫ് രാജ്യങ്ങളിലെ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ ത​രം​ഗ​മാ​യി മാ​റി​യ ഈ ​മ​ത്സ​ര​ം ബഹ്റൈനിലെത്തുമ്പോൾ തികഞ്ഞ ആവേശത്തോടെയാണ് പ്രവാസികൾ കാത്തിരിക്കുന്നത്. ലിംഗഭേദമോ പ്രായപരിധിയോ ദേശമോ വേർതിരിവില്ലാതെ ആർക്കും ഈ മത്സരത്തിന്റെ ഭാഗമാകാമെന്നതാണ് ഇതിന്‍റെ പ്രധാന പ്രത്യേകത.

സൗജന്യമായി രജിസ്റ്റർ ചെയ്യുന്നവരിൽ നിന്ന് പ്രാഥമിക ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർ സെമി ഫൈനലിലേക്കും തുടർന്ന് ഉശിരൻ ഫൈനൽ പോരാട്ടത്തിലേക്കും യോഗ്യത നേടും. തിങ്കളാഴ്ച അവസാനിക്കുന്ന രജിസ്ട്രേഷനെ തുടർന്ന് 19ന് സെമിഫൈനലിലേക്കുള്ള മത്സരാർഥികളെ തിരഞ്ഞെടുക്കും. 22 ന് നടക്കുന്ന സെമി ഫൈനലിൽ നിന്ന് തിരഞ്ഞെടുക്കുന്നവരെ മെയ് 29ന് സിഞ്ച് ഗലേറിയ മാളിലെ ലുലുഹൈപ്പർമാർക്കറ്റിൽ നടക്കുന്ന ഗ്രാൻഡ് ഫൈനലിൽ ആയിരക്കണക്കിന് കാണികളെ സാക്ഷിയാക്കി തത്സമയം ബിരിയാണി പാചകം ചെയ്യാനുള്ള സുവർണ്ണാവസരമാണ് കാത്തിരിക്കുന്നത്.  

Tags:    
News Summary - ‘Lulu Dum Dum Biryani Contest’; Raj Kalesh and Abida Rashid to add more excitement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.