കെ.എം.സി.സി ബഹ്‌റൈൻ കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ‘ഹുബ്ബുറസൂൽ മീലാദ് മീറ്റി’ൽ മുസ്തഫ ഹുദവി ആക്കോട് മുഖ്യപ്രഭാഷണം നടത്തുന്നു

ജനനിബിഡമായി കെ.എം.സി.സി മീലാദ് മീറ്റ്

മനാമ: കെ.എം.സി.സി ബഹ്‌റൈൻ കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ‘ഹുബ്ബുറസൂൽ മീലാദ് മീറ്റ് 26’ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സംസ്ഥാന ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളിക്കുളങ്ങര പരിപാടി ഉദ്ഘാടനം ചെയ്തു. പ്രവാചക ദർശനങ്ങൾ കാലങ്ങളെ അതിജീവിച്ച സത്യങ്ങളാണെന്നും അവ ജീവിതത്തിൽ പകർത്താൻ വിശ്വാസികൾക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കെ.എം.സി.സി ബഹ്‌റൈൻ കൊടുവള്ളി നിയോജകമണ്ഡലം പ്രസിഡന്റ് മൻസൂർ അഹമ്മദ് അധ്യക്ഷത വഹിച്ചു. മതപണ്ഡിതനും വൈജ്ഞാനിക-പ്രബോധന രംഗത്തെ സജീവ സാന്നിധ്യവുമായ ഉസ്താദ് മുസ്തഫ ഹുദവി ആക്കോട് മുഖ്യപ്രഭാഷണം നടത്തി.

പ്രവാചകനോടുള്ള മുഹബ്ബത്ത് ദൈനംദിന ജീവിതത്തിൽ പ്രകടമാകണമെന്നും ഉത്തമ മനുഷ്യനായി നമ്മെ പരിവർത്തനം ചെയ്യാൻ ആ ശൈലിക്ക് സാധിക്കുമെന്നും ജീവിതത്തിലെ ഓരോ ഘട്ടവും എങ്ങനെ കൈകാര്യം ചെയ്യണമെന്നത് പ്രവാചകൻ ജീവിതത്തിലൂടെ പഠിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ.എം.സി.സി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ ഉസ്താദ് മുസ്തഫ ഹുദവിയെ ഉപഹാരം നൽകി ആദരിച്ചു. സംസ്ഥാന ആക്ടിങ് പ്രസിഡന്റ് റഫീഖ് തോട്ടക്കര, സമസ്ത ബഹ്‌റൈൻ ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ്, വൈസ് പ്രസിഡന്റ് സയ്യിദ് യാസിർ ജിഫ്രി തങ്ങൾ, വേൾഡ് കെ.എം.സി.സി സെക്രട്ടറി അസൈനാർ കളത്തിങ്കൽ, കോഴിക്കോട് ജില്ലാ കെ.എം.സി.സി ജനറൽ സെക്രട്ടറി പി.കെ. ഇസ്ഹാഖ്, സെക്രട്ടറി മുഹമ്മദ് സിനാൻ എന്നിവർ സംസാരിച്ചു. മൗലിദ് സദസ്സിന് അബ്ദുൽ റസാഖ് നദ്‌വി ബഷീർ ദാരിമി നിഷാൻ ബാഖവി അസ്‍ലം ഹുദവി, ഉമ്മർ മുസ്‍ലിയാർ, ഷഹീൻ ദാരിമി, അസ്‌കർ അസ്ഹരി എന്നിവർ നേതൃത്വം നൽകി. സ്ത്രീകൾക്ക് പ്രത്യേകം സൗകര്യമൊരുക്കിയിരുന്നു.

സുബൈർ കച്ചേരിമുക്ക് ഖിറാഅത്ത് പാരായണം നടത്തി. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി റഫീഖ് മുണ്ടോചാലിൽ സ്വാഗതവും ട്രഷറർ തമീം തച്ചംപൊയിൽ നന്ദിയും പറഞ്ഞു. കൊടുവള്ളി മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ലത്തീഫ് മുക്കം, മുനീർ എരിഞ്ഞിക്കോത്ത്, അബ്ദുൽ ഖാദർ, മുനീർ മാനിപുരം, ജാബിർ, മുർഷിദ് പാറന്നൂർ,സാബിഖ് പുല്ലാളൂർ, മജീദ് നരിക്കുനി, സലീം തച്ചംപൊയിൽ, ജലീൽ തച്ചംപൊയിൽ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - kmcc milad meet at bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.