കെ.എം.സി.സി മനാമ സൂക്ക് ഭാരവാഹികൾ
മനാമ: മനാമ സൂക്കില്‍ കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുന്നതിന് മനാമ സൂക്ക് കെ.എം.സി.സി കമ്മിറ്റി രൂപവത്കരിച്ചു. യോഗത്തിൽ സംസ്ഥാന ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് കൂട്ടൂസ മുണ്ടേരി, സെക്രട്ടറി ശംസുദ്ദീന്‍ വെളികുളങ്ങര, റഫീഖ് നാദാപുരം എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി എ.പി. ഫൈസല്‍, സെക്രട്ടേറിയറ്റ് അംഗം അസ്ലം വടകര എന്നിവര്‍ കമ്മിറ്റി രൂപവത്കരണത്തിന് നേതൃത്വം നല്കി.
കമ്മിറ്റി പ്രസിഡന്റായി ഇല്യാസ് വളപട്ടണം, ജനറല്‍ സെക്രട്ടറിയായി മുഹമ്മദ് സിനാന്, ട്രഷററായി ലത്തീഫ് നാദാപുരം, ഓര്‍ഗനൈസിങ് സെക്രട്ടറിയായി എം.എ. ഷമീര്‍, വൈസ് പ്രസിഡന്റുമാരായി നിസാര്‍ ഉസ്മാന്, ഷംസു പാനൂര്‍, വി.എം. അബ്ദുല്‍ ഖാദര്‍, അസീസ് ചാലിക്കര, മുഹമ്മദ് ട്രെസ്ബി, സെക്രട്ടറിമാരായി റാഷിദ് ബാലുശ്ശേരി, ജബ്ബാര്‍ പഴയങ്ങാടി, താജുദ്ദീന് ബാലുശ്ശേരി, മൊയ്തു കല്ലിയോട്, സലീം കാഞ്ഞങ്ങാട് എന്നിവരെ തെരഞ്ഞെടുത്തു. സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി കെ.പി. മുസ്തഫ സ്വാഗതവും എം.എ. ഷമീര്‍ നന്ദിയും പറഞ്ഞു. കെ.യു. ലത്തീഫ് പ്രാര്‍ഥനക്ക് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.