Posted On
date_range Updated On
date_range ഡൊണാൾഡ് ട്രംപുമായി ടെലിഫോണിൽ സംസാരിച്ച് ഹമദ് രാജാവ്
മനാമ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ടെലിഫോണിൽ സംസാരിച്ചു. അമേരിക്കയും ഇറാനും തമ്മിൽ ധാരണാപത്രം ഒപ്പിടുന്നതുമായി ബന്ധപ്പെട്ട പുരോഗതിയും നിലവിലെ പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്തു. മേഖലയിലെ സമാധാനത്തിനും സുസ്ഥിരതക്കും വേണ്ടി ട്രംപ് നടത്തുന്ന നിരന്തരമായ പരിശ്രമങ്ങളെ ഹമദ് രാജാവ് അഭിനന്ദിച്ചു.
ബഹ്‌റൈനോട് അമേരിക്ക പുലർത്തുന്ന പിന്തുണക്കും സഹകരണത്തിനും രാജാവ് നന്ദി രേഖപ്പെടുത്തി. കൂടാതെ, 2026 ഫിഫ ലോകകപ്പ് ഉദ്ഘാടനം വിജയകരമായി നടത്തിയതിന് ഹമദ് രാജാവ് അമേരിക്കൻ പ്രസിഡന്റിനെ അഭിനന്ദിക്കുകയും, അമേരിക്കക്കും അവിടുത്തെ ജനങ്ങൾക്കും കൂടുതൽ പുരോഗതിയും സമൃദ്ധിയും നേരുന്നതായി അറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.