ഔദ്യോഗിക സന്ദർശനാർഥം യു.എ.ഇയിലെത്തിയ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയെ ശൈഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്യാൻ സ്വീകരിക്കുന്നു
മനാമ: ഔദ്യോഗിക സന്ദർശനാർഥം രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ യു.എ.ഇയിലെത്തി. അൽ ദഫ്റ റീജനിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്യാനും മറ്റ് ഇമാറാത്തി ഉദ്യോഗസ്ഥരും ചേർന്ന് വിമാനത്താവളത്തിൽ ഹമദ് രാജാവിനെ ഊഷ്മളമായി സ്വീകരിച്ചു. മാനുഷിക കാര്യങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, ബഹ്റൈനിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരും ഹമദ് രാജാവിന്റെ കൂടെ യു.എ.ഇയിലെത്തിയിട്ടുണ്ട്.
സമാധാനം, സമൃദ്ധി, സഹകരണം എന്നിവയിലുള്ള ഇരു രാജ്യങ്ങളുടെയും പൊതു നിലപാടുകളിലും സഹകരണം ശക്തിപ്പെടുത്തേണ്ട ആവശ്യകതകളെക്കുറിച്ചും സന്ദർശന വേളയിൽ ചർച്ചയാകും. ബഹ്റൈനും യു.എ.ഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെയും നയതന്ത്ര, സാമ്പത്തിക, സാംസ്കാരിക മേഖലകളിലെ പരസ്പര ബഹുമാനവും സഹകരണവും സന്ദർശനം പ്രതിഫലിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.