ന്യൂ മില്ലേനിയം സ്കൂളിൽ നടന്ന കിന്റർഗാർട്ടൻ ബിരുദദാന ചടങ്ങ്
Posted On
date_range Updated On
date_range എൻ.എം.എസിൽ കിന്റർഗാർട്ടൻ ബിരുദദാന ചടങ്ങ്
മനാമ: ന്യൂ മില്ലേനിയം സ്കൂളിൽ കിന്റർഗാർട്ടൻ വിദ്യാർഥികൾക്കായി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. പ്രീപ്രൈമറി മുതൽ ഗ്രേഡ്-1 വരെയുള്ള വിദ്യാർഥികൾ പാസിങ് ഔട്ട് സർട്ടിഫിക്കറ്റുകളും മെഡലുകളും ഏറ്റുവാങ്ങി. 2023-24 സെഷനിലെ മികച്ച വിജയികളെ അഭിനന്ദിക്കുകയും ചെയ്തു.
മുഖ്യാതിഥി ഗണേഷ് പിള്ള കുട്ടികളുടെ മികച്ച വിജയത്തിന് കാരണക്കാരായ മാതാപിതാക്കളെ അഭിനന്ദിച്ചു. പ്രിൻസിപ്പൽ അരുൺ കുമാർ ശർമയും എല്ലാ വിദ്യാർഥികളെയും അഭിനന്ദിച്ചു. സ്കൂൾ ചെയർമാൻ ഡോ. രവി പിള്ളയും മാനേജിങ് ഡയറക്ടർ ഗീത പിള്ളയും വിദ്യാർഥികളെ ആശംസ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.