ഒപ്പരം ഓണാഘോഷം ചടങ്ങിൽനിന്ന്
മനാമ: ബഹ്റൈനിലെ കാസർകോട് നിവാസികളുടെ കൂട്ടായ്മയായ കാസർകോട് ജില്ല പ്രവാസി അസോസിയേഷൻ ഓണാഘോഷം ‘ഉണ്ണിരാജിന് ഒപ്പരം’ സംഘടിപ്പിച്ചു. പ്രശസ്ത ചലച്ചിത്ര സീരിയൽ താരം ഉണ്ണിരാജ് മുഖ്യാതിഥി ആയിരുന്നു. ജനറൽ സെക്രട്ടറി രാജീവ് വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് രാജേഷ് കോടോത്ത് അധ്യക്ഷത വഹിച്ചു.
ട്രഷറർ നാസർ ടെക്സിം, ജോയിന്റ് സെക്രട്ടറി മണി മാങ്ങാട്, എന്റർടെയിൻമെന്റ് സെക്രട്ടറി ഹാരിസ് ഉളിയത്തടുക്ക, മെംബർഷിപ് സെക്രട്ടറി രഞ്ജിത്ത്, കമ്മിറ്റി അംഗങ്ങളായ സുരേഷ് പൂണ്ടൂർ, അബ്ദുൽ റഹ്മാൻ, അഷ്റഫ് മാളി, ജയപ്രകാശ്, മണി മാങ്ങാട്, വനിത വിഭാഗം കൺവീനർ അമിത സുനിൽ, രക്ഷാധികാരി ഷാഫി പാറക്കട്ട എന്നിവർക്കൊപ്പം വിശിഷ്ടാതിഥികളും ചേർന്ന് തിരി തെളിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.
ബഹ്റൈനിലെ വിവിധ മേഖലകളിൽനിന്ന് നിരവധി ആളുകൾ ഓണസദ്യയിൽ സംബന്ധിച്ചു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും ആരവം മ്യൂസിക് ബാൻഡിന്റെ സംഗീതപരിപാടിയും നടന്നു. മണികണ്ഠൻ മാങ്ങാട് നന്ദി പറഞ്ഞു. കെ.പി. രാജീവ് അവതാരകനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.