കനോലി നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മ ധനസഹായം കൈമാറുന്നു
മനാമ: കലാസാംസ്കാരിക ജീവകാരുണ്യ രംഗത്തെ ബഹ്റൈനിലെ പ്രമുഖ സംഘടനയായ കനോലി നിലമ്പൂർ കൂട്ടായ്മയിലെ അംഗങ്ങൾ സമാഹരിച്ച തുക നാട്ടിലെ ദുരന്തമുഖത്ത് കർമ്മനിരതരായി പ്രവർത്തിക്കുന്ന ജനകീയ രക്ഷാദൗത്യ സംഘടനയായ എമർജൻസി റെസ്ക്യൂ ഫോഴ്സിന് (ഇ.ആർ.എഫ്) കൈമാറി. കനോലി സ്ഥാപക സെക്രട്ടറി രാജേഷ് വി കെ, മുൻ സെക്രട്ടറി രജീഷ് ആർ.പി എന്നിവർ ഇ.ആർ.എഫ് പ്രതിനിധികളായ സെക്രട്ടറി ഷബീറലി, ജോയിന്റ് സെക്രട്ടറി സഫീർ മാനു, വൈസ് പ്രസിഡന്റ് അബു രാമൻകുത്ത്, ഷിഹാബ് മുക്കട്ട, ബബീഷ് എന്നിവർക്ക് ധനസഹായം കൈമാറിയത്.
ഫണ്ട് കളക്ഷന് എക്സിക്യൂട്ടീവ് മെമ്പേഴ്സും, ലേഡീസ് വിംഗ് മെമ്പേഴ്സും നേതൃത്വം നൽകി. സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതോടൊപ്പം ഇ ആർ എഫ് ന്റെ മാതൃകാപരമായ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നതായും കനോലി പ്രസിഡന്റ് അൻവർ നിലമ്പൂർ, സെക്രട്ടറി സുബിൻ ദാസ്, ട്രഷറർ അനീസ് ബാബു, ചാരിറ്റി കൺവീനർമാരായ റസാഖ് കരുളായി, ഷിംന അദീബ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.