ഐ.വൈ.സി.സി റിഫ ഏരിയ കമ്മിറ്റി ഭാരവാഹികൾ
മനാമ: ഇന്ത്യൻ യൂത്ത് കൾചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്റൈൻ വാർഷിക പുനഃസംഘടനയുടെ ഭാഗമായി നടന്ന റിഫ ഏരിയ തെരഞ്ഞെടുപ്പ് കൺവെൻഷനും അംഗത്വ കാമ്പയിനും ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കിഷോർ ചെമ്പിലോട്ട് അധ്യക്ഷത വഹിച്ചു. ഐ.വൈ.സി.സി ദേശീയ സെക്രട്ടറി ബെൻസി ഗനിയുഡ്, ദേശീയ ട്രഷറർ വിനോദ് ആറ്റിങ്ങൽ എന്നിവർ സംസാരിച്ചു.
മുൻ ദേശീയ പ്രസിഡന്റ് ബ്ലസൻ മാത്യു തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചു. ഏരിയ ജോ. സെക്രട്ടറി ജോൺ ആലപ്പാട്ട് സ്വാഗതം പറഞ്ഞു. ഏരിയ കമ്മിറ്റി പ്രസിഡന്റായി സിനോജ് ദേവസി, സെക്രട്ടറിയായി സജീർ ഹമീദ്, ട്രഷററായി സാം സാമുവൽ, വൈസ് പ്രസിഡന്റായി കെ.കെ. അഖിൽ, ജോ. സെക്രട്ടറിയായി ലാലു ചെറുവോട് എന്നിവരെ തെരഞ്ഞെടുത്തു.
മോനിച്ചൻ ഫിലിപ്പ്, ലിബിൻ മാത്യു, സാജൻ സാമുവൽ, സന്തോഷ് സാനി, ജോൺ ആലപ്പാട്ട് എന്നിവർ ഏരിയ എക്സിക്യൂട്ടിവ് അംഗങ്ങളും ബേസിൽ നെല്ലിമറ്റം, നിധീഷ് ചന്ദ്രൻ, മുഹമ്മദ് അഷ്റഫ്, ലൈജു തോമസ്, ഷമീർ അലി, ബെന്നി മാത്യു, അലൻ ഐസക്, മൂസ കോട്ടക്കൽ, കിഷോർ ചെമ്പിലോട് എന്നിവർ ദേശീയ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.