ഇസ്ലാഹി സെന്റർ ഇഫ്താർ സംഗമം
ഇസ്ലാഹി സെന്റർ ഇഫ്താർ വിരുന്ന്
മനാമ: ഇസ്ലാഹി സെന്റർ പ്രവർത്തകരും കുടുംബങ്ങളും സ്നേഹവിരുന്ന് സംഘടിപ്പിച്ചു. ബഹ്റൈനിലെ വിവിധ സംഘടന നേതാക്കളും സാമൂഹിക പ്രവർത്തകരും ഇഫ്താർ വിരുന്നിൽ പങ്കെടുത്തു.
സ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതിന് ഇത്തരം സംഗമങ്ങൾ അനിവാര്യമാണെന്ന് ജനറൽ സെക്രട്ടറി നൂറുദ്ദീൻ ഷാഫി അഭിപ്രായപ്പെട്ടു. ഇസ്ലാഹി സെന്റർ പ്രസിഡന്റ് ഹംസ മേപ്പാടി റമദാൻ സന്ദേശം നൽകി.
വിവിധ സംഘടന നേതാക്കളായ അസൈനാർ കളത്തിങ്ങൽ, സുബൈർ കണ്ണൂർ, സൈഫുള്ള കാസിം, സുഹൈൽ മേലടി, രിസാലുദ്ധീൻ, സാദിഖ് യഹിയ, അബ്ദുൽ വാഹിദ്, സഈദ് റമദാൻ നദ് വി, ഗഫൂർ മുക്കുതല, റഷീദ് മാഹി, ബഷീർ അമ്പലായി, റഫീഖ് അബ്ദുല്ല, ഫസലുൽ ഹഖ്, സലാം മമ്പാട്ടുമൂല, ഫ്രാൻസിസ് കൈതാരത്ത്, ഹക്കീം -ഏഷ്യൻ പേൾ, ഫാറൂഖ്- ഇൻസ്റ്റന്റ് കാർഗോ, ഹാരിസ് -അവാലി സ്റ്റേഷനറി, മുഹമ്മദ് സന -ചിക്കറ്റ് എന്നിവർ സ്നേഹസംഗമത്തിൽ പങ്കെടുത്തു. ട്രഷറർ സഫീർ കെ.കെ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.