അന്താരാഷ്ട്ര സംഗീതോത്സവത്തിന് ഇന്ന് തുടക്കം
മനാമ: അന്താരാഷ്ട്ര സംഗീതോത്സവത്തിന് വ്യാഴാഴ്ച തുടക്കമാവുമെന്ന് ബഹ്റൈന്‍ പാരമ്പര്യ, സാംസ്കാരിക അതോറിറ്റി ചെയര്‍പേഴ്സണ്‍ ശൈഖ മയ ബിന്ത് മുഹമ്മദ് ആല് ഖലീഫ അറിയിച്ചു. ബഹ്റൈന്‍ ഫോര്‍ട്ടില്‍ നടക്കുന്ന സംഗീത പരിപാടി ഈ മാസം 31 വെര തുടരും. പൊതുജനത്തിന് അവരുടെ കാറിലിരുന്ന് സംഗീത പരിപാടി വീക്ഷിക്കുന്നതിന് സൗകര്യമുണ്ടാവും. രാത്രി എട്ടിനാണ് പരിപാടിക്ക് തുടക്കമാവുക. 'ലോക സംഗീതം ഡെല്മനിലേക്ക്' എന്ന പേരില്‍ നടത്താന്‍ നിശ്ചയിച്ച പരിപാടി കോവിഡിെൻറ പശ്ചാത്തലത്തില്‍ മുടക്കമില്ലാതെ അവതരിപ്പിക്കാന്‍ സാധിക്കുന്നത് നേട്ടമാണെന്ന് അവര്‍ പറഞ്ഞു.
കഴിഞ്ഞ 28 വര്‍ഷമായി തുടരുന്ന അന്താരാഷ്ട്ര സംഗീതോത്സവം ലോകത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സംഗീതജ്ഞരുടെ സംഗമവേദി കൂടിയാണ്. യുനെസ്കോയില്‍ ഇടം നേടിയ ബഹ്റൈന്‍ ഫോര്‍ട്ടാണ് ഇതിന് വേദിയാവുന്നത്. സംഗീത പരിപാടി ലൈവായി 98.4 എഫ്.എം റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്യും. കൂടാതെ യൂട്യൂബിലൂടെയും ലഭ്യമാക്കുമെന്ന് അവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.