മനാമ: വിപണിയിലെ കൃത്രിമ വിലക്കയറ്റം തടയുന്നതിെൻറ ഭാഗമായി വ്യവസായ, വാണിജ്യ, വിനോദസഞ്ചാര മന്ത്രാലയം പരിശോധന കർശനമാക്കി. അവശ്യസാധനങ്ങൾ ജനങ്ങൾക്ക് ന്യായവിലയിൽ ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനാണ് പരിശോധന. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശത്തെത്തുടർന്നാണ് നടപടി. സൂപ്പർ മാർക്കറ്റുകൾ, കോൾഡ് സ്റ്റോറുകൾ തുടങ്ങിയ വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന നടത്തുമെന്ന് വ്യവസായ, വാണിജ്യ, വിനോദസഞ്ചാര വകുപ്പ് മന്ത്രി സായിദ് ബിൻ റാഷിദ് അൽ സയാനി പറഞ്ഞു.
നിയമം കൃത്യമായി പാലിക്കണമെന്ന് സ്ഥാപന ഉടമകളോട് ആഹ്വാനം ചെയ്ത മന്ത്രി, നിയമലംഘനം കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ചില ഡെയറി കമ്പനികൾ ഉൽപന്നങ്ങൾക്ക് വില വർധിപ്പിച്ചതായുള്ള മാധ്യമവാർത്തകൾക്കു പിന്നാലെയാണ് വിപണിയിൽ പരിശോധന നടത്താൻ തീരുമാനിച്ചത്. പാൽ, പാലുൽപന്നങ്ങൾ, ജ്യൂസുകൾ എന്നിവയുടെ വില പരിശോധന സംഘം വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.