Posted On
date_range Updated On
date_range ഇന്ത്യൻ സ്കൂൾ ഭരണസമിതി അധികാരമേറ്റു; സജി ആൻറണി സെക്രട്ടറി
മനാമ: ഇന്ത്യൻ സ്കൂളിൽ പ്രിൻസ് നടരാജൻ ചെയർമാനായുള്ള പുതിയ കമ്മിറ്റി അധികാരം ഏറ്റെടുത്തു. കഴിഞ്ഞ ദിവസം സ്കൂളിലായിരുന്നു ചടങ്ങ്. സജി ആൻറണിയാണ് പുതിയ സെക്രട്ടറി. ബിനു മണ്ണിൽ വർഗീസിന് ധനകാര്യത്തിെൻറ ചുമതല നൽകി. മുഹമ്മദ് ഖുർഷിദ് ആലം ആണ് തുടർച്ച അംഗം. മറ്റ് അംഗങ്ങളായ എൻ.എസ്.പ്രേമലത, രാജേഷ്, ജെയ്ഫർ മെയ്ദാനി, അജയകൃഷ്ണൻ എന്നിവർക്ക് വിവിധ കമ്മിറ്റികളുടെ ചുമതല ഉടൻ നൽകും. ജെയ്ഫറിന് വൈസ് ചെയർമാൻ പദവി ലഭിച്ചേക്കും.ഏഴ് തെരഞ്ഞെടുത്ത അംഗങ്ങളും ഒരു സ്റ്റാഫ് പ്രതിനിധിയും തുടർച്ച അംഗവും മന്ത്രാലയ പ്രതിനിധിയും പ്രിൻസിപ്പലും അടങ്ങുന്നതാണ് സ്കൂൾ ഭരണസമിതി. സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ ജോൺസൺ കെ.ദേവസി ആണ് സ്റ്റാഫ് പ്രതിനിധി. അക്കാദമിക മികവും, സുതാര്യതയും, ധനകാര്യ അച്ചടക്കവുമാണ് ഇൗ ഭരണസമിതി ലക്ഷ്യമിടുന്നതെന്ന് പ്രിൻസ് നടരാജൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.