ഇന്ത്യൻ പ്രവാസികൾ ദീപാവലി ആഹ്ലാദത്തിൽ

മനാമ: ഇന്ത്യൻ പ്രവാസലോകം ദീപാവലി ആഘോഷ നിറവിൽ. ഉത്തരേന്ത്യക്കാരായ പ്രവാസികൾ കഴിഞ്ഞ ദിവസങ്ങളായി ദീപാവലി ആഘോഷത്തി​​​െൻറ ഭാഗമായുള്ള വിവിധ ആചാരാനുഷ്​ഠാനങ്ങളിലായിരുന്നു. തൊഴിലിടങ്ങളിലും താമസ സ്ഥലങ്ങളിലുമുള്ള എല്ലാവർക്കും മധുരപലഹാരം നൽകിയും പുതുവസ്​ത്രങ്ങൾ വാങ്ങിയും ഉത്തര^ദക്ഷിണേന്ത്യക്കാർ ദീപാവലിയെ വ​രവേറ്റത്​. ഉത്തരേന്ത്യക്കാർ ദീപാവലി കാലത്ത്​ സ്വർണ്ണം വാങ്ങുന്ന പതിവുള്ളതിനാൽ സ്വർണ്ണക്കടകളിൽ മികച്ച കച്ചവടം നടന്നു. ദീപാവലി പ്രമാണിച്ച്​ ആകർഷണീയമായ ആനുകൂല്ല്യങ്ങളും വിലക്കിഴിവുകളും സ്വർണ്ണക്കടകൾ പ്രഖ്യാപിച്ചിരുന്നു.


ദീപാവലിക്ക്​ മധുരമാണ്​ മുഖ്യം എന്നതിനാൽ ഹലുവ ഷോപ്പുകളിൽ തിരക്ക്​ അനുഭവപ്പെട്ടിരുന്നു. ലുലു ഉൾപ്പെടെയുള്ള ഹൈപ്പർമാർക്കറ്റുകളും മധുരപലഹാരങ്ങളുടെ പ്രത്യേക വിപണന മേള സംഘടിപ്പിച്ചിട്ടുണ്ട്​. വിവിധ ക്ഷേത്രങ്ങളിൽ ആഘോഷം പ്രമാണിച്ച്​ പ്രത്യേക പൂജകളും നടത്തും.

Tags:    
News Summary - indian pravasikal deepawali-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.