മനാമ: ‘ഇന്ത്യൻ ക്ലബ്^ന്യൂ മില്ലേനിയം^സ്കൂൾ പൊന്നോണം 2018’ ആഘോഷം വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സാംസ്കാരിക പരിപാടികളും നാടൻ പാട്ടും ഘോഷയാത്രയും ഒാണസദ്യയുമെല്ലാം പരിപാടിയുടെ ഭാഗമായി നടക്കും. അഞ്ചിന് രാവിലെ 7.30 ന് ഒാണാഘോഷ ഉദ്ഘാടനം നടക്കും. തുടർന്ന് എട്ടുമണിക്ക് ഒാണപൂക്കള മത്സരത്തിന് തുടക്കമാകും. തുടർന്ന് ബഹ്ൈറനിലെ പ്രധാന ടീമുകൾ അണിനിരക്കുന്ന വടംവലി മത്സരം. അന്നേദിവസം ഘോഷയാത്രയും നാട്ടിൽ നിന്നെത്തുന്ന പ്രമുഖ നാടൻ പാട്ടുകാരി പ്രസീദയുടെ ഗാനമേള രാത്രിയും നടക്കും. രണ്ടാംദിവസം വിഭവസമൃദ്ധമായ ഒാണസദ്യ നടക്കും.
25 ഒാളം വിഭവങ്ങളും മൂന്നിനം പായിസവും ഉൾപ്പെടെയുള്ള സദ്യ പ്രമുഖ പാചക വിദഗ്ധൻ സംഗീതിെൻറ നേതൃത്വത്തിൽ ആണ് ഒരുക്കുന്നത്. ഉച്ചക്ക് 11.30 മുതൽ തുടങ്ങുന്ന സദ്യയിൽ 2000 പേർ പെങ്കടുക്കുമെന്നാണ് കരുതുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. മത്സര പരിപാടികളിൽ പെങ്കടുക്കുന്നതിനുള്ള അവസാന തിയ്യതി സെപ്തംബർ മൂന്നാണ്. വടംവലി മത്സരത്തിന് 10 ദിനാറാണ് രജിസ്ട്രേഷൻ ഫീസ്. പൂക്കളമത്സരത്തിന് ഫീസില്ല. ന്യൂ മിേല്ലനിയം സ്കൂൾ പ്രധാന സ്പോൺസർ ആയുള്ള പരിപാടിയിൽ ലുലു എക്സ്ചേഞ്ച്, ബി.എം.എം.െഎ, യു.എ.ഇ എക്സ്ചേഞ്ച്, ബി.എഫ്.സി, എൻ.ഇ.സി ജോയ് ആലുക്കാസ്, മലബാർ ഗോൾഡ്,വിവ,കിഅ മോേട്ടാഴ്സ്, ട്രാവലെക്സ്, ദാർ അൽ ഖലീജി തുടങ്ങിയവർ സ്പോൺസർമാരാണെന്നും ഭാരവാഹികൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.