ഐ.സി.എസ്. ബഹ്റൈൻ സംഘടിപ്പിച്ച ആണ്ട് അനുസ്മരണ പരിപാടിയിൽ മുഹ്സിൻ വഹബി തലായി മുഖ്യപ്രഭാഷണം
നടത്തുന്നു
മനാമ: കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷെന്റ പ്രവാസി പോഷക ഘടകമായ ഐ.സി.എസ് ബഹ്റൈൻ കമ്മിറ്റിയുടെ കീഴിൽ മുഹറഖ് കെ.എം.സി.സി ഹാളിൽ ശംസുൽ ഉലമാ കീഴന ഓർ, താജുൽ ഉലമാ സ്വദഖത്തുല്ല മൗലവി, പാണക്കാട് അബ്ദുൽ ജബ്ബാർ ശിഹാബ് തങ്ങൾ), പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ എന്നിവരുടെ പേരിലുള്ള ആണ്ട് അനുസ്മരണം നടന്നു. മുഹ്സിൻ വഹബി തലായി, മുഹമ്മദ് മുസ്ലിയാർ ചേലക്കാട് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. കെ.യു. അബ്ദുല്ലത്തീഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ജമാൽ മുസ്ലിയാർ എളയടം അധ്യക്ഷതവഹിച്ചു. കെ.എം.സി.സി നാദാപുരം മണ്ഡലം വൈസ് പ്രസിഡന്റ് സഹീർ എടച്ചേരി ആശംസ നേർന്നു. അഷ്റഫ് ഇരിവേറ്റി സ്വാഗതവും സിദ്ദീഖ് എൻ.പി നാദാപുരം നന്ദിയും പറഞ്ഞു. ഐ.സി.എസ് എക്സിക്യൂട്ടിവ് മെംബർ മുഹമ്മദ് തലായിക്കുള്ള ഉപഹാരം കെ.എം.സി.സി മുഹറഖ് ഏരിയ പ്രസിഡന്റ് റിയോ കരീം നൽകി. ആണ്ട് അനുസ്മരണ ദുആ മജ്ലിസിന് ജമാൽ മുസ്ലിയാർ എളയടം നേതൃത്വം നൽകി. യൂസുഫ് പി. ജിലാനിയുടെ നേതൃത്വത്തിൽ അന്നദാനവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.