മനാമ: ഐ.സി.എഫ് സൽമാബാദ് സെൻട്രൽ നിസാമുദ്ദീൻ ഹിശാമി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സെൻട്രൽ പ്രസിഡന്റ് ഉമർ ഹാജിയുടെ അധ്യക്ഷതയിൽ ഐ.സി.എഫ് ബഹ്റൈൻ നാഷനൻ ജനറൽ സെക്രട്ടറി എം.സി. അബ്ദുൽ കരീം ഹാജി ഉദ്ഘാടനം ചെയ്തു.
ആർ.എസ്.സി നാഷനൽ മീഡിയ കൺവീനർ ബഷീർ ഹിശാമി ക്ലാരി സിയാറത്തിന് നേതൃത്വം നൽകി. സൽമാബാദ് സുന്നി സെൻററിൽ നടന്ന മൗലിദ് ജൽസക്ക് അബ്ദുൽ സലാം മുസ്ലിയാർ കോട്ടക്കൽ, ഉസ്മാൻ സഖാഫി കണ്ണൂർ, മമ്മൂട്ടി മുസ്ലിയാർ വയനാട്, അബ്ദുറഹീം സഖാഫി അത്തിപ്പറ്റ, ഷംസുദ്ദീൻ സുഹ്രി വയനാട്, ഷിഹാബുദ്ദീൻ സിദ്ദീഖി, അബ്ദുറഹീം സഖാഫി വരവൂർ, യൂസുഫ് അഹ്സനി കൊളത്തൂർ, കോയ മുസ്ലിയാർ കളരാന്തിരി, നിസാമുദ്ദീൻ മദനി, നസീഫ് അൽ ഹസനി, സിദ്ദീഖ് മുസ്ലിയാർ തഴവ, സ്വാലിഹ് ലത്തീഫി, ഹുസൈൻ സഖാഫി കൊളത്തൂർ, റഫീഖ് മുസ്ലിയാർ പടിഞ്ഞാറത്തറ, നിസാർ സഖാഫി കൊല്ലം, ഹംസ ഖാലിദ് സഖാഫി, ബഷീർ ഹിഷാമി ക്ലാരി, മുനീർ സഖാഫി ചേകന്നൂർ എന്നിവർ നേതൃത്വം നൽകി.
ഐ.സി.എഫ് നാഷനൽ ദഅവാ പ്രസിഡന്റ് റഫീഖ് ലത്തീഫി അനുസ്മരണ പ്രഭാഷണം നടത്തി. വി.പി.കെ. അബൂബക്കർ ഹാജി, ഉസ്മാൻ സഖാഫി, അബ്ദുറഹീം സഖാഫി, അഡ്വ. ഷബീറലി എന്നിവർ സംസാരിച്ചു.
കെ.സി. സൈനുദ്ദീൻ സഖാഫി സമാപന പ്രാർഥന നിർവഹിച്ചു. ഫൈസൽ ചെറുവണ്ണൂർ സ്വാഗതവും ഹംസ ഖാലിദ് സഖാഫി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.