ഹിദ്ദ് എഫ്.സി പ്രീമിയര്‍ ലീഗ് സീസൺ 7 ജേതാക്കൾ
മനാമ: ഹിദ്ദ് എഫ്.സി പ്രീമിയര്‍ ലീഗ് സീസൺ 7 ഹിദ്ദ് എഫ്.സി ലീജന്റ് സ്റ്റേഡിയത്തില്‍ നടന്നു. ഹെവന്‍ സ്റ്റാര്‍സ്, അറ്റ്ലാന്റ യുനൈറ്റഡ്, ടൈറ്റാന്‍സ് ഹിദ്ദ്, കൊമ്പന്‍സ് ഹിദ്ദ്, സോക്കര്‍ സൈകോ തുടങ്ങിയ ടീമുകൾ പങ്കെടുത്തു. ടൈറ്റാന്‍ ഹിദ്ദ് ഒന്നാം സ്ഥാനവും ഹെവന്‍ സ്റ്റാര്‍സ് രണ്ടാം സ്ഥാനവും നേടി.
പ്രോഗ്രാം ചെയര്‍മാനും കെ.എം.സി.സി ബഹ്റൈൻ പാലക്കാട് ജില്ല വൈസ് പ്രസിഡന്റും കൂടിയായ ആഷിഖ് പത്തില്‍ മേഴത്തൂർ, ചീഫ് കോഓഡിനേറ്ററും മാനേജറുമായ ശറഫുദ്ദീന്‍ അബ്ദുൽ സമദ് പുലായി ചോലയിൽ, ഷഫീഖ് പുളിക്കൽ പട്ടാമ്പി, കോഓഡിനേറ്റർമാരായ ഹസൻ കാസർകോട്, ശിഹാബ് തൃത്താല എന്നിവർ നേതൃത്വം വഹിച്ചു.
കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം, കെ.എം.സി.സി സീനിയര്‍ നേതാവും സില്‍വര്‍ സഫാരി ഗ്രൂപ് ഓഫ് കമ്പനീസ് എം.ഡിയുമായ ഇബ്രാഹീം ഹസന് പുറക്കാട്ടിരി, യൂണിക്യൂ ജലീൽ, കെ.എം.സി.സി ബഹ്റൈൻ പാലക്കാട് ജില്ല വൈസ് പ്രസിഡന്റുമാരായ അൻവർ കുമ്പിടി, നൗഷാദ് പുതുനഗരം, കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം ജോ. സെക്രട്ടറി ബഷീർ പുളിക്കൽ പട്ടാമ്പി, അസർ പുളിക്കൽ കിലാണി, കൊപ്പം, മൂസ ഒളവട്ടൂർ, ഹവാസ് കൊപ്പത്ത് തൃത്താല, റാഫി ഏറിയാട് കൊടുങ്ങല്ലൂർ, ഷമീർ തളിക്കുളം, അനസ് ഒക്കൽ, രഞ്ജു തൃശൂർ, ജലീൽ മഞ്ചേരി, ഹംസ പരുതൂർ തൃത്താല, ഷക്കീർ നിലമ്പൂർ തുടങ്ങി വിവിധ സംഘടന പ്രതിനിധികൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.