ബി.​കെ.​എ​സ്.​എ​ഫും മ​ല​യാ​ളി ബി​സി​ന​സ്​ ഫോ​റ​വും സം​യു​ക്​​ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഹെ​ൽ​പ്​ ആ​ൻ​ഡ്​​ ഡ്രി​ങ്ക്​ സേ​വ​ന പ​രി​പാ​ടി​യു​ടെ സ​മാ​പ​ന​ത്തി​ൽ​നി​ന്ന്

ഹെൽപ്​ ആൻഡ്​​ ഡ്രിങ്ക്​ സേവന പരിപാടി സമാപിച്ചു

മ​നാ​മ: ബ​ഹ്​​റൈ​ൻ കേ​ര​ള സോ​ഷ്യ​ൽ ഫോ​റ​വും (ബി.​കെ.​എ​സ്.​എ​ഫ്) മ​ല​യാ​ളി ബി​സി​ന​സ്​ ഫോ​റ​വും സം​യു​ക്​​ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഹെ​ൽ​പ്​ ആ​ൻ​ഡ്​​ ഡ്രി​ങ്ക്​ സേ​വ​ന പ​രി​പാ​ടി സ​മാ​പി​ച്ചു.

തൊ​ഴി​ലി​ട​ങ്ങ​ളി​ൽ പ​ഴ​വ​ർ​ഗ​ങ്ങ​ളും കു​ടി​വെ​ള്ള​വും വി​ത​ര​ണം ചെ​യ്യു​ന്ന പ​ദ്ധ​തി നി​ര​വ​ധി പേ​ർ​ക്ക്​ ഉ​പ​കാ​ര​പ്പെ​ട്ട​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഐ.​സി.​അ​ർ.​എ​ഫ് മു​ൻ ചെ​യ​ർ​മാ​നും കേ​ര​ളീ​യ സ​മാ​ജം മു​ൻ പ്ര​സി​ഡ​ൻ​റു​മാ​യ ജോ​ൺ ഐ​പ്പ് എ​സ്.​എം.​എ​സ്​ ക​മ്പ​നി​യി​ൽ ന​ട​ന്ന സ​മാ​പ​ന പ​രി​പാ​ടി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. പ്ര​വാ​സി ക​മീ​ഷ​ൻ അം​ഗം സു​ബൈ​ർ ക​ണ്ണൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.

ബി.​കെ.​എ​സ്.​എ​ഫ്​ ര​ക്ഷാ​ധി​കാ​രി ബ​ഷീ​ർ അ​മ്പ​ലാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ൺ​വീ​ന​ർ ഹാ​രി​സ് പ​ഴ​യ​ങ്ങാ​ടി സം​സാ​രി​ച്ചു. ഹെ​ൽ​പ്​ ആ​ൻ​ഡ്​​ ഡ്രി​ങ്ക്​ ക​ൺ​വീ​ന​റാ​യ കെ.​വി അ​ജീ​ഷി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ടീം ​അം​ഗ​ങ്ങ​ളാ​യ അ​ൻ​വ​ർ ക​ണ്ണൂ​ർ, കാ​സിം പാ​ട​ത്തെ​കാ​യി​ൽ, മൂ​സ ഹാ​ജി, മൊ​യ്​​തീ​ൻ ഹാ​ജി, മ​ൻ​സൂ​ർ, ല​ത്തീ​ഫ് മ​ര​ക്കാ​ട്ട്, സ​ലീം ക​ണ്ണൂ​ർ, ഷാ​ജി തി​രൂ​ർ, മു​സ്​​ത​ഫ കു​ന്നു​മ്മ​ൽ, അ​ൻ​വ​ർ ശൂ​ര​നാ​ട്, നൗ​ഷാ​ദ് പൂ​നൂ​ർ, മ​ണി​ക്കു​ട്ട​ൻ, ഗം​ഗ​ൻ, സ​ത്യ​ൻ പേ​രാ​മ്പ്ര, ന​ജീ​ബ് ക​ണ്ണൂ​ർ, ബാ​ല​ൻ, പ്രി​ൻ​സ്, ഖാ​ലി​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ബി.​കെ.​എ​സ്.​എ​ഫി​​െൻറ എ​ല്ലാ സ​ഹ​ക​ര​ണ​ങ്ങ​ൾ​ക്കും എ​സ്.​എം.​എ​സ്​ മേ​ധാ​വി ബൈ​ജു ന​ന്ദി അ​ർ​പ്പി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.