ലണ്ടനിലെ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിൽ ലണ്ടനിലെ പ്രതിരോധ മേധാവി ടോണി റഡാകിനും ശൈഖ് നാസറും
മനാമ: ലണ്ടനിലെ പ്രതിരോധ മേധാവി ടോണി റഡാകിനുമായി കൂടിക്കാഴ്ച നടത്തി മാനുഷിക കാര്യങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധിയും റോയൽ ഗാർഡ് കമാൻഡറുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ. യു.കെയും ബഹ്റൈനും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും പ്രതിരോധ സഹകരണങ്ങളും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇരുവരുടെയും കൂടിക്കാഴ്ച. ലണ്ടനിലെ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തവും ചരിത്രപരവുമായ ബന്ധത്തെക്കുറിച്ച് ശൈഖ് നാസർ സംസാരിച്ചു.
പ്രധാനമായും സൈനിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു ഇരുവരും ചർച്ച ചെയ്തത്. പ്രാദേശിക സുരക്ഷയെയും സ്ഥിരതയെയും പിന്തുണക്കുന്നതിൽ രണ്ടുപേരുടെയും പങ്കാളിത്തത്തിന്റെ പ്രാധാന്യവും ചർച്ചയായി. ഭീകരവാദത്തിനെതിരെയുള്ള സംയുക്ത പ്രവർത്തനങ്ങളും ഗൾഫ് മേഖലയിലെ കടൽസുരക്ഷ ശക്തിപ്പെടുത്തേണ്ട ആവശ്യങ്ങളും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.