ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ശ്രീനാരായണഗുരു സമാധിദിനം ആചരണം
മനാമ: ഗുരുദേവ സോഷ്യൽ സൊസൈറ്റി ശ്രീനാരായണ ഗുരുവിന്റെ 96ാമത് മഹാസമാധിദിനം സൊസൈറ്റിയുടെ ഹാളിൽ ‘ഗുരു പൗർണമി’ പേരിൽ ആചരിച്ചു. പ്രമുഖ വാഗ്മിയും അധ്യാപകനുമായ ബിജു പുളിക്കലേടത്ത് വിശിഷ്ടാതിഥിയായ മൂന്നു ദിവസം നീണ്ടുനിന്ന പ്രഭാഷണ പരമ്പര നടന്നു. നൂറുകണക്കിന് ഭക്തർ പങ്കെടുത്ത ചടങ്ങിൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ വിശിഷ്ടാതിഥിയെ പൊന്നാടയണിയിച്ച് ആദരിച്ചു. സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് ഉപഹാരം നൽകി. മറ്റു ഡയറക്ടർ ബോർഡ് അംഗങ്ങൾ ആശംസകൾ അറിയിച്ചു. വൈസ് ചെയർമാൻ സതീഷ് കുമാർ നന്ദി പറഞ്ഞു. വരുംദിവസങ്ങളിൽ കൂടുതൽ ജനോപകാരപ്രദമായ പരിപാടികളും നവരാത്രി ആഘോഷവും വിദ്യാരംഭവും ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.