ഗൾഫ്​ മാധ്യമം 'കാമ്പസ്​ വേൾഡ്​' പത്രം ഡിസംബർ 30ന്​

​മ​നാ​മ: കുട്ടികൾക്കുവേണ്ടി കുട്ടികൾ തയാറാക്കുന്ന പത്രം പുറത്തിറങ്ങാൻ ഇനി ദിവസങ്ങൾ മാത്രം. സ്​കൂൾ വിദ്യാർഥികൾക്കുവേണ്ടി 'ഗൾഫ്​ മാധ്യമം' ആവിഷ്​കരിച്ച 'കാമ്പസ്​ വേൾഡ്​' പത്രത്തി​‍െൻറ പ്രകാശനം ഡിസംബർ 30ന്​ നടക്കും. ഇന്ത്യൻ സ്​കൂൾ ബഹ്​റൈൻ വിദ്യാർഥികളാണ്​ 'കാമ്പസ്​ വേൾഡ്​' പത്രം അണിയിച്ചൊരുക്കുന്നത്​. വിദ്യാർഥികളുടെ സർഗാത്​മക കഴിവുകൾ സമൂഹത്തിന്​ മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്​ 'കാമ്പസ്​ വേൾഡ്'​ എന്ന പേരിൽ ഇംഗ്ലീഷിലുള്ള പത്രം തയാറാക്കുന്നത്​. തങ്ങളുടെ സ്​കൂളിനെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും രാജ്യത്തെക്കുറിച്ചുമെല്ലാം വിദ്യാർഥികളുടെ മനസ്സിലുള്ള കാര്യങ്ങൾ ലോകത്തോട്​ പറയുന്നതിനുള്ള വേദിയാണ്​ കാമ്പസ്​ വേൾഡ്​. പത്ര രൂപകൽപനയുടെ എല്ലാ മേഖലകളിലും അറിവ്​ നേടാൻ ഇതുവഴി വിദ്യാർഥികൾക്ക്​ സാധിക്കും.

വ്യാഴാഴ്​ച നടക്കുന്ന ചടങ്ങിൽ മുൻ എം.പിയും ബഹ്​റൈൻ വൊളൻററി വർക് അസോസിയേഷൻ ഓണററി പ്രസിഡൻറുമായ ഹസൻ ബുക്കമ്മാസ്​ ഇന്ത്യൻ സ്​കൂൾ ചെയർമാൻ പ്രിൻസ്​ നടരാജന്​ പത്രത്തി​‍െൻറ കോപ്പി നൽകി പ്രകാശനം നിർവഹിക്കും. ഗൾഫ്​ മാധ്യമം എക്​സിക്യൂട്ടിവ്​ കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ, ഇന്ത്യൻ സ്​കൂൾ പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, കെ.സി.എ പ്രസിഡൻറ്​ റോയ്​ സി. ആൻറണി, ഫിറ്റ്​ജീ ഇന്ത്യ സെൻറർ ​കോഓഡിനേറ്റർ അനിരുദ്ധ ബരൻവാൾ, ഇൻഡോമി ഓവർസീസ്​ മാർക്കറ്റിങ്​ മാനേജർ സുബൈർ കാസി, വയാക്ലൗഡ്​ ആക്​ടിങ്​ സി.ഒ.ഒ സന്തോഷ്​ ഗണ്ഡി, കാമ്പസ്​ വേൾഡ്​ സ്​കൂൾ എഡിറ്റർ ശ്രീസദൻ, സ്​റ്റുഡൻറ്​ എഡിറ്റർ മീനാക്ഷി ഗോബിക്കണ്ണൻ, സ്​കൂൾ ഭരണ സമിതി അംഗങ്ങൾ, കാമ്പസ്​ വേൾഡ്​ എഡിറ്റോറിയൽ ടീ അംഗങ്ങൾ, ഗൾഫ്​ മാധ്യമം എക്​സിക്യൂട്ടീവ്​ കമ്മിറ്റി അംഗങ്ങൾ എന്നിവർ പ​െങ്കടുക്കും. ഇന്ത്യൻ സ്​കൂളി​‍െൻറ ഈസ ടൗൺ, റിഫ കാമ്പസുകളിൽനിന്നുള്ള 20 വിദ്യാർഥികൾ അടങ്ങുന്നതാണ് കാമ്പസ് വേൾഡ് എഡിറ്റോറിയൽ കമ്മിറ്റി.

ലിയോ തോമസ് ഡൊമിനിക്, ആർദ്ര ശ്രീഹരി, ലാസ്യശ്രീ കുമിളി, കെ. ജ്യോത്സന, മീനാക്ഷി ഗോബിക്കണ്ണൻ, ജൊവാന ജെസ് ബിനു, അഭിഗെയിൽ എലിസ് ഷിബു, പ്രനുഷ് നനയ്യ, ജോസ്​ലിൻ മരിയ ഡയസ്, ഏവോൺ മരിയ, കൃഷ്​ണ രാജീവൻ നായർ, സോയാ ജാവേദ്, അക്ഷത ശരവണൻ, പ്രൺഷു സൈനി, സാൻവി ചൗധരി, ഹിമ അജിത്​ കുമാർ, മുഹമ്മദ് മൂർത്തസ, അമൃത സുരേഷ്, ഇറാ ജൂനിത്, സിയ കിഷോർ എന്നിവരാണ്​ എഡിറ്റോറിയൽ ബോർഡിലെ വിദ്യാർഥി പ്രതിനിധികൾ. സ്​റ്റാഫ്​ പ്രതിനിധികളായി ഈസ ടൗൺ കാമ്പസിലെ ശ്രീസദൻ, റിഫ കാമ്പസിലെ അനിത അജിത്​ എന്നിവർ മേൽനോട്ടംവഹിക്കുന്നു.

Tags:    
News Summary - Gulf Madhyamam ‘Campus World’ newspaper will be released on December 30th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.