ജി.പി.സെഡ്​ തൊഴിലാളികൾ വീണ്ടും പ്രത​ിഷേധവുമായി തെരുവിലിറങ്ങി

മനാമ: ശമ്പളം ലഭിക്കാതെ ദുരിതത്തിലായ ജി.പി.സക്കറിയദെസ് സിവിൽ എഞ്ചിനിയറിങ് ആൻറ് കോൺട്രാക്ടേഴ്സ് കമ്പനിയിലെ (ജി.പി.സെഡ്) നൂറുകണക്കിന് തൊഴിലാളികൾ ഇന്നലെയും പ്രതിഷേധവുമായി തെരുവിലിറങ്ങി. ഒരു മാസത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് തൊഴിലാളികൾ തെരുവിലിറങ്ങുന്നത്. ജി.പി.സെഡി​െൻറ എക്കർ, സിത്ര, നുവൈദ്രത്,റിഫ ക്യാമ്പുകളിൽ നിന്ന് നടന്നാണ് ഇവർ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിലേക്ക് പോയത്.ഇവരെ സനദിൽവെച്ച് പൊലീസ് തടഞ്ഞു. ഫെബ്രുവരി 27നും മാർച്ച് 19നും കഴിഞ്ഞ വർഷം ജൂലൈ 17 നും ഇവർ സമാന രീതിയിൽ പ്രതിഷേധിച്ചിരുന്നു. ഇൗ മാസം 27ന് ഇവർ അദ്ലിയയിലെ ഇന്ത്യൻ എംബസിയിലും പ്രതിഷേധവുമായി എത്തുകയുണ്ടായി. ജനുവരിയിൽ കമ്പനിയുടെ നുവൈദ്രാതിലെ ഒാഫിസുകൾക്കുമുന്നിൽ തൊഴിലാളികൾ സംഘം ചേർന്നതിനിടെയാണ് നാരായണൻ പിച്ചൈ എന്ന ജീവനക്കാരൻ ഹൃദയാഘാതം മൂലം മരിച്ചത്. 

  ഇന്നലെ ഇവിടുത്തെ ഒഴിഞ്ഞ സ്ഥലത്ത് തടിച്ചുകൂടിയ തൊഴിലാളികളെ നിരീക്ഷിക്കാൻ മൂന്ന് വാനുകളിലായി പൊലീസ് എത്തിയിരുന്നു. തൊഴിലാളികൾ അഞ്ചുമണിക്കൂർ നേരമാണ് ഇവിടെ സംഘടിച്ചത്. ചില ഘട്ടങ്ങളിൽ തൊഴിലാളികൾ അക്രമാസക്തരാവുകയും പൊലീസ് ഇടപെടുകയും ചെയ്തു. ഇവരെ പിന്നീട് പിരിച്ചുവിടുകയായിരുന്നു. ആറുപേരെ കേസ് രജിസ്റ്റർ ചെയ്യാനായി പൊലീസ് കൂടെ കൊണ്ടുപോവുകയും ചെയ്തു.

വിവിധ സ്ഥാപനങ്ങൾ ചെയ്ത ജോലിക്കുള്ള പണം തരാത്തതാണ് ഇൗ പ്രതിസന്ധിക്കുകാരണമെന്ന് കമ്പനി അധികൃതർ ആവർത്തിച്ചു. ജീവനക്കാർക്ക് സാധ്യമായതെല്ലാം ചെയ്യുമെന്നും അവർ പറഞ്ഞു. തങ്ങളുടെ പാസ്പോർട്ടും സി.പി.ആറും കമ്പനിയുടെ പക്കലാണെന്നും അതുകൊണ്ട് ചികിത്സപോലും തേടാനാകുന്നില്ലെന്നുമാണ് തൊഴിലാളികൾ പറയുന്നത്.എന്നാൽ തൊഴിലാളികളുടെ കൈവശമാണ് സി.പി.ആർ ഉള്ളതെന്ന് മാനേജ്മ​െൻറും പറയുന്നു. പാസ്പോർട്ട് എച്ച്.ആർ. ഡിപാർട്മ​െൻറിൽ വെക്കുന്നത് തൊഴിലാളികളുടെ താൽപര്യം മുൻനിർത്തിയാണ്. തൊഴിലാളികളുടെ വിസയുടെ കാലാവധി, പാസ്പോർട്ട് കാലാവധി തുടങ്ങിയ കാര്യങ്ങളെല്ലാം അതാത് സമയങ്ങളിൽ പരിശോധിച്ച് വേണ്ടത് ചെയ്യാറുണ്ട്. 

പാസ്പോർട്ട് തൊഴിലാളികൾ ആവശ്യപ്പെട്ടാൽ നൽകാറുമുണ്ട്. കമ്പനിയുടെ സൈറ്റുകളിൽ ജോലി ചെയ്യുന്ന 2,750 തൊഴിലാളികളിൽ 750പേർക്ക് ശമ്പളം മുടങ്ങാതെ ലഭിക്കുന്നുണ്ട്. 600പേർ നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുകയാണ്. ഇന്നലെ പ്രതിഷേധിക്കാനായി ഒത്തുകൂടിയവരെ തിരികെ അവരുടെ ക്യാമ്പുകളിൽ എത്തിച്ചതായും കമ്പനി പറയുന്നു. ഇന്നലെ പ്രതിഷേധക്കാരിലുണ്ടായിരുന്ന ബംഗ്ലാദേശി പൗരൻമാരുമായി സംസാരിക്കാൻ ബംഗ്ലാദേശ് എംബസിയിൽ നിന്നുള്ളവർ എത്തിയിരുന്നു.

തങ്ങളുടെ ദുരിതാവസ്ഥക്ക് പരിഹാരം കാണാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം 75 ഓളം തൊഴിലാളികൾ ഇന്ത്യൻ എംബസിയിലെത്തിയിരുന്നു. ശമ്പളം മുടങ്ങിയതിന് പുറമെ, വിസ കാലാവധി തീർന്ന പ്രശ്നവും പലരും നേരിടുന്നുണ്ട്. കമ്പനിയുടെ ആസ്തി വിറ്റിട്ടാണെങ്കിലും ശമ്പള കുടിശ്ശിക തന്ന് നാട്ടിലേക്ക് തിരിച്ചയക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. 

ഉയർന്ന പോസ്റ്റിലുള്ള പലരും നേരത്തെ തന്നെ ആനുകൂല്യങ്ങൾ വാങ്ങി മടങ്ങിയതായി ഇവർ പറഞ്ഞു. തൊഴിലാളികളിൽ ചെറുപ്പക്കാർ മുതൽ 50 വയസിനുമുകളിൽ പ്രായമായവർ വരെയുണ്ട്. കമ്പനി ഇപ്പോഴും ജോലിക്ക് പോകാൻ ആവശ്യപ്പെടുന്നുണ്ടെന്നും എന്നാൽ, മുടങ്ങിയ ശമ്പളത്തി​െൻറ കാര്യത്തിൽ തീരുമാനമായ ശേഷമേ ജോലിക്കു പോകൂ എന്നാണ് തങ്ങളുടെ നിലപാടെന്നും അവർ വ്യക്തമാക്കി. പലരും ദീർഘകാലത്തെ സർവീസ് ഉള്ളവരാണ്. പിരിയുേമ്പാഴുള്ള ആനുകൂല്യങ്ങൾ മുന്നിൽ കണ്ട് മക്കളുടെ കല്ല്യാണവും വീടുപണിയുമെല്ലാം നടത്താമെന്ന് കരുതിയവർ കടുത്ത നിരാശയിലാണ്.  ചില തൊഴിലാളികൾ ഇതിനകം ആനുകൂല്യമൊന്നും കൈപ്പറ്റാതെ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ബാക്കിയുള്ളവർ  എംബസിയിലും,ലേബർ കോടതിയിലും പരാതി നൽകി കാത്തിരിക്കുകയാണ്. 

ദുരിതമനുഭവിക്കുന്ന ജി.പി.സെഡ് കമ്പനിയിലെ തൊഴിലാളികളെ സഹായിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എംബസി അധികൃതരോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ശമ്പളം മുടങ്ങിയതിനെ തുടർന്ന് നിരവധി തൊഴിലാളികൾ പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് വിദേശകാര്യ വകുപ്പിനെ സമീപിച്ചിരുന്നു. ത​െൻറ ട്വിറ്റർ എക്കൗണ്ട് വഴിയാണ് സുഷമ ഇൗ വിവരം അറിയിച്ചത്. പ്രശ്നം എംബസിയുടെ ശ്രദ്ധയിൽവന്നിട്ടുണ്ടെന്നും അവർ തൊഴിലാളികളെ സഹായിക്കുമെന്നുമാണ് സുഷമ പറഞ്ഞത്. 

ജി.പി.സെഡിലെ തൊഴിലാളികൾക്ക് ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടി​െൻറ (െഎ.സി.ആർ.എഫ്) നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സഹായമെത്തിച്ചിരുന്നു. തൊഴിലാളികൾ ഭക്ഷണം പോലും കഴിക്കുന്നത് സന്നദ്ധ സംഘടകളുടെയും മറ്റും സഹായം കൊണ്ടാണ്. 
മൈഗ്രൻറ് വർക്കേഴ്സ് പ്രൊട്ടക്ഷൻ സൊസൈറ്റി (എം.ഡബ്ല്യു.പി.എസ്) പല തവണയായി ഇവർക്ക് ഭക്ഷണസാധനങ്ങളും മറ്റും വിതരണം ചെയ്തിട്ടുണ്ട്. 

Tags:    
News Summary - gps employees strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.