വിദ്യാഭ്യാസ മ​ന്ത്രി നടത്തിയ സ്​കൂൾ സന്ദർശനത്തിൽനിന്ന്​

സര്‍ക്കാര്‍ സ്​കൂളുകള്‍ പ്രവർത്തനമാരംഭിച്ചു: ആശംസയുമായി മന്ത്രി

മനാമ: സര്‍ക്കാര്‍ സ്​കൂളുകളുടെ പ്രവര്‍ത്തനം തുടങ്ങുന്നതി​െൻറ മുന്നോടിയായി അധ്യാപകര്‍ അടക്കമുള്ള ജീവനക്കാർ ഞായറാഴ്​ച സ്​കൂളുകളി​െലത്തി. പഠനം പുനരാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതി​െൻറ പശ്ചാത്തലത്തില്‍ മുഴുവന്‍ അധ്യാപകര്‍ക്കും അധ്യാപകേതര ജീവനക്കാര്‍ക്കും വിദ്യാഭ്യാസ മന്ത്രി ആശംസകള്‍ നേര്‍ന്നു. ഒക്ടോബര്‍ അഞ്ച് അധ്യാപക ദിനമായി ആചരിക്കുന്ന പശ്ചാത്തലത്തില്‍ തങ്ങളുടെ ദൗത്യം ഏറ്റവും നല്ലനിലയില്‍ നിര്‍വഹിക്കാന്‍ അവര്‍ക്ക് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

രാജ്യത്തെ വിദ്യാഭ്യാസ പുരോഗതി അധ്യാപകരുടെ കൈകളിലൂടെയാണ് സാധ്യമാകുന്നത്. വിജ്ഞാനവും ജീവിത കാഴ്​ചപ്പാടും മൂല്യങ്ങളും വിദ്യാര്‍ഥികളിലേക്ക് പ്രസരിപ്പിക്കുന്നതില്‍ അവര്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. കൂടുതല്‍ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കാന്‍ അധ്യാപകര്‍ക്ക് സാധ്യമാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. ഓണ്‍ലൈന്‍ വിദ്യാഭ്യാസ സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമം 2005 മുതല്‍ ബഹ്റൈന്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ നിര്‍ണയിച്ച സിലബസ് പ്രകാരം മുഴുവന്‍ പാഠങ്ങളും വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി നല്‍കാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വിലയിരുത്തി. ഓണ്‍ലൈന്‍ പാഠ ഭാഗങ്ങള്‍ തയാറാക്കുന്നതില്‍ അധ്യാപകര്‍ വഹിച്ച പങ്ക് അഭിനന്ദനീയമാണെന്നും അദ്ദേഹം പറഞ്ഞു.

സ്​കൂളുകളില്‍ നേരി​െട്ടത്തി പഠനം നടത്തുന്നതിനുള്ള അവസരം അധികം താമസിയാതെ കൈവരുമെന്നാണ് പ്രതീക്ഷിക്കുന്നത്​. 12,000 ത്തോളം അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ വഴി പരിശീലന പരിപാടി നല്‍കാന്‍ സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT