ഫോർ സീസൺസ് ഹോട്ടലിൽ ആരംഭിച്ച ആഗോള സംരംഭക സമ്മേളനത്തിൽനിന്ന്
മനാമ: ആഗോള സംരംഭക സമ്മേളനത്തിന് ബഹ്റൈനിൽ തുടക്കമായി. ബഹ്റൈൻ സംരംഭകത്വ കോർപറേഷൻ ബഹ്റൈൻ ബേയിലെ ഫോർ സീസൺസ് ഹോട്ടലിൽ സംഘടിപ്പിച്ച സമ്മേളനം വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റു ഉദ്ഘാടനം ചെയ്തു.
ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക വഴി സാമ്പത്തിക മേഖലക്ക് ഉണർവുണ്ടാക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബഹ്റൈനിലുള്ള സംരംഭകരിൽ 80 ശതമാനത്തിലധികവും ചെറുകിട, ഇടത്തരം മേഖലകളിൽ നിന്നുള്ളവരാണ്. സംരംഭക മേഖലയിലെ ഏറ്റവും പുതിയ പ്രവണതകളും രീതികളും സ്വീകരിക്കുന്നതിലും ബഹ്റൈൻ മുന്നിലാണ്. ബഹ്റൈൻ ഇക്കണോമിക് വിഷൻ 2030ന്റെ ലക്ഷ്യങ്ങളിൽപെട്ടതാണ് ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ സ്വയംപര്യാപ്തത. വിപണിയുടെ സ്പന്ദനങ്ങൾ മനസ്സിലാക്കി മുന്നോട്ടുപോകാൻ സാധിച്ചാൽ ഏത് സംരംഭത്തിനും വിജയം വരിക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി സംരംഭകരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. രണ്ടുദിവസം നീളുന്ന സമ്മേളനത്തിൽ സംരംഭകർക്ക് വളരാനും ഉയരാനുമുള്ള വഴികളെക്കുറിച്ചുള്ള പ്രബന്ധങ്ങൾ അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.