ഗോസിയിൽ വരുത്തിയ മാറ്റങ്ങൾ (ഭാഗം- മൂന്ന്)
ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
ഗോസിയിൽ വരുത്തിയ മാറ്റങ്ങളെപ്പറ്റി കഴിഞ്ഞ രണ്ടാഴ്ചകളിൽ എഴുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ധാരാളം വായനക്കാർ സംശയങ്ങൾ ചോദിക്കുകയുണ്ടായി. അവയുടെ അടിസ്ഥാനത്തിൽ ചില സംശയങ്ങൾക്കുള്ള മറുപടിയാണ് ഈയാഴ്ച നൽകുന്നത്.
A. എന്തെല്ലാം കാര്യങ്ങളാണ് സോഷ്യൽ ഇൻഷ്വറൻസിന്റെ വിഹിതം കൊടുക്കാൻ അടിസ്ഥാന ശമ്പളത്തിന്റെ കൂടെ ചേർക്കേണ്ടത്
1976ലെ ഒരു മിനിസ്റ്റീരിയൽ ഓർഡർ പ്രകാരം താഴെപ്പറയുന്ന കാര്യങ്ങൾ മൊത്ത ശമ്പളം കണക്കാക്കുമ്പോൾ ചേർക്കണം.
- 1.അടിസ്ഥാന ശമ്പളം. മാസത്തിലോ ആഴ്ചയിലോ ദിവസത്തിലോ പീസ് വർക്ക് മണിക്കൂർ എന്ന നിലക്കോ നൽകുന്ന ശമ്പളം.
- 2. കമീഷൻ: ഉദാഹരണത്തിന് ഇൻഷ്വറൻസ് ഏജന്റിന് ലഭിക്കുന്ന കമീഷൻ
- 3. സാധനങ്ങൾ വിൽക്കുമ്പോൾ ലഭിക്കുന്ന ശതമാനം. ശമ്പളത്തിന് പുറമെയാണിത്.
- 4. ഗ്രാന്റ്സ്
- 5. ഉയർന്ന ജീവിത ചെലവിന്റെ അലവൻസ്
- 6. കുടുംബ അലവൻസ്
- 7. വിദേശ അലവൻസ്
- 8. താമസ അലവൻസ്
- 9. ട്രാൻസ്പോർട്ട് അലവൻസ് സ്ഥിരമായി നൽകുന്നത്.
- 10. സ്ഥിരമായി നൽകുന്ന ഓവർടൈം ബോണസ്
- 11. പ്രതിവർഷം നൽകുന്ന ബോണസിന്റെ ഒരു വിഹിതം
2,3,4 എന്നിവയിൽ പറഞ്ഞിരിക്കുന്ന വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ വർഷം തൊഴിലാളിക്ക് ലഭിച്ച മൊത്ത തുകകളുടെ ശരാശരി കണക്കാക്കിയാണ് ശമ്പളത്തിന്റെ കൂടെ ചേർക്കേണ്ടത്. ഇപ്പോൾ സാധാരണ സ്ഥിരമായി ലഭിക്കുന്ന ആനുകൂല്യങ്ങൾ എല്ലാം പ്രത്യേകമായി ഗോസിയിൽ രേഖപ്പെടുത്താനുള്ള സംവിധാനമുണ്ട്.
അതായത് മുകളിൽ പറഞ്ഞിരിക്കുന്ന അലവൻസിൽ ഏതെങ്കിലും ലഭിക്കുന്നുണ്ടെങ്കിൽ അത് അടിസ്ഥാന ശമ്പളം രേഖപ്പെടുത്തുന്ന രീതിയിൽ ഗോസിയിൽ രേഖപ്പെടുത്താൻ സാധിക്കും.
B. ലീവിങ് ഇൻഡമിനിറ്റി കണക്കാക്കുന്നത് അടിസ്ഥാന ശമ്പളവും അതിന്റെ കൂടെ സോഷ്യൽ അലവൻസും ചേർത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.