Posted On
date_range Updated On
date_range ഫ്രൻഡ്സിെൻറ ആദ്യ ചാർട്ടേഡ് വിമാനം നാട്ടിലെത്തി
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷെൻറ ആഭിമുഖ്യത്തിലുള്ള ആദ്യ ചാർട്ടേഡ് വിമാനം ബഹ്റൈനിൽ നിന്നും നിശ്ചയിച്ച സമയത്തുതന്നെ കൊച്ചിയിലെത്തി. ഗർഭിണികൾ, കൈക്കുഞ്ഞുങ്ങൾ, ജോലി നഷ്ടപ്പെട്ടവർ, അടിയന്തര ചികിത്സ ആവശ്യമുള്ളവർ, വിസിറ്റിങ് വിസയിൽ വന്ന് കുടുങ്ങിപ്പോയവർ തുടങ്ങി 170 പേരെയാണ് നാട്ടിലെത്തിച്ചതെന്ന് പ്രസിഡൻറ് ജമാൽ നദ്വി ഇരിങ്ങൽ പറഞ്ഞു. ബഹ്റൈൻ പ്രവാസഭൂമികയിൽ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളുമായി രംഗത്തുള്ള ഫ്രൻഡ്സ്, കോവിഡ് തുടങ്ങിയതു മുതൽതന്നെ നിരവധി ജീവകാരുണ്യ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. സാമൂഹികസേവനത്തിെൻറ പുതിയ അധ്യായമായാണ് ഇതിനെ കാണുന്നതെന്നും ഇനിയും കൂടുതൽ ചാർട്ടേഡ് വിമാനത്തിനുവേണ്ടി ശ്രമം തുടരുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.