ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി​യി​ൽ ഇ​ന്ത്യ​ൻ മു​ൻ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​പ്പോ​ൾ

ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി മു​ൻ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് സ​ന്ദ​ർ​ശി​ച്ചു

മ​നാ​മ: സ​ൽ​മാ​നി​യ കാ​നു ഗാ​ർ​ഡ​നി​ലു​ള്ള ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി​യി​ൽ ഇ​ന്ത്യ​യു​ടെ മു​ൻ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് കു​ടും​ബ​സ​മേ​തം സ​ന്ദ​ർ​ശ​നം ന​ട​ത്തി.

ബ​ഹ്റൈ​നി​ലെ മൂ​ന്നു ശ്രീ​നാ​രാ​യ​ണീ​യ പ്ര​സ്ഥാ​ന​ങ്ങ​ളും സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ച്ച 169ാമ​ത് ഗു​രു​ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​യാ​ണ് അ​ദ്ദേ​ഹം എ​ത്തി​യ​ത്. സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ സ​നീ​ഷ് കൂ​റ​മു​ള്ളി​ലും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു​രാ​ജും ചേ​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു, ഇ​ന്ന​ത്തെ കാ​ല​ഘ​ട്ട​ത്തി​ൽ ഗു​രു​ദേ​വ​ന്റെ ആ​ശ​യ​ങ്ങ​ൾ​ക്ക് വ​ള​രെ​യ​ധി​കം പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​ത്തി​ൽ മു​ൻ രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു.

തു​ട​ർ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ളും കു​ട്ടി​ക​ളും പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ ശി​വ​ഗി​രി മ​ഠം സ്വാ​മി​മാ​രു​ടെ​യും പ്ര​മു​ഖ വ്യ​വ​സാ​യി​യും ബി.​കെ.​ജി ഹോ​ൾ​ഡി​ങ് ചെ​യ​ർ​മാ​നു​മാ​യ കെ.​ജി. ബാ​ബു​രാ​ജ​ന്റെ​യും സാ​ന്നി​ധ്യ​ത്തി​ൽ സി​നി​മാ​താ​രം ന​വ്യ നാ​യ​ർ ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി​യു​ടെ ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു.

ച​ട​ങ്ങി​ൽ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ സം​സാ​രി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ സ​തീ​ഷ് കു​മാ​ർ ന​ന്ദി പ​റ​ഞ്ഞു. 

Tags:    
News Summary - Former President Ram Nath Kovind visited Gurudeva Social Society

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.