മനാമ: ഐ.ഡി കാർഡ് ലഭിക്കുന്നതിന് രേഖകളിൽ കൃത്രിമം കാണിച്ച കേസിലുൾപ്പെട്ട പ്രതികൾ പിടിയിൽ.മൂന്ന് ഏഷ്യൻ വംശജരാണ് റിമാന്റിലായിട്ടുള്ളത്. വ്യാജ വിവരങ്ങൾ നൽകി 17 ഐ.ഡി കാർഡുകളാണ് ഇവർ ഇഷ്യു ചെയ്ത് നൽകിയത്. വ്യാജ അഡ്രസ്, ഓൺലൈനിൽ വ്യാജ സമ്മതപത്രം എന്നിവ നൽകിയാണ് ഐ.ഡി കാർഡ് കരസ്ഥമാക്കിയതെന്ന് തെളിഞ്ഞിട്ടുണ്ട്.
സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച വീഡിയോ ക്ലിപ്പിൽ വൈദ്യുതി ബില്ലും അഡ്രസുമില്ലാത്തവർക്ക് സി.പി.ആർ എടുത്തു നൽകാമെന്ന് പ്രതി സമ്മതിക്കുന്നുണ്ട്. പണം വാങ്ങി വ്യാജ അഡ്രസ് സിസ്റ്റത്തിൽ നൽകിയാണ് സി.പി.ആർ എടുത്തു നൽകിയിരുന്നത്.
ഇത്തരത്തിൽ 17 സി.പി.ആർ പലർക്കായി പുതുക്കി നൽകിയിട്ടുണ്ട്. മൂന്ന് പ്രതികളിലൊരാൾ രാജ്യത്തിന് പുറത്താണുള്ളത്. രണ്ട് പ്രതികളുടെ കേസ് ഈ മാസം 16ന് നാലാം ക്രിമിനൽ കോടതി പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.