?????? ???????? ????????? ????????????? ???????????? ?????????????????? ???????? ??????? ?????????? ??????

ഭിന്നശേഷിക്കാർക്ക് വിവിധ പദ്ധതികളുമായി അതിർത്തി രക്ഷാസേന

യാമ്പു: ശാരീരിക വെല്ലുവിളികൾ നേരിടുന്ന സ്വദേശി പൗരന്മാർക്കായി വിവിധ പദ്ധതികളുമായി യാമ്പു അതിർത്തി രക്ഷാസേന. ഭിന്നശേഷിക്കാരായ ആളുകളെ പൊതു ഇടങ്ങളിൽ എത്തിക്കാനും സാധ്യമാകുന്ന മേഖലയിൽ തൊഴിലെടുത്ത് ജീവിക്കാൻ പ്രാപ്‌തരാക്കാനും വേണ്ട പരിശീലനവും പ്രോത്സാഹനവും നൽകുന്നതിനായാണ്​ വിവിധ പരിപാടികൾ ആസൂത്രണം ചെയ്​തിരിക്കുന്നത്.

ഷറം ബീച്ചിലെ പ്രത്യേക മേഖലയിൽ സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ വിവിധ സംവിധാനങ്ങളൊരുക്കി ഭിന്നശേഷിക്കാർക്ക് നീന്തൽ പരിശീലനം വരെ നൽകി. വിഷൻ 2030​​െൻറ ഭാഗമായ വിവിധ പദ്ധതികളുടെ തുടർച്ചയാണ് ഇതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. യാമ്പു ഗവർണർ സഅദ് ബിൻ മർസൂഖ് അസ്സുഹമി പരിപാടി ഉദ്‌ഘാടനം ചെയ്തു. മദീന മേഖല അതിർത്തി രക്ഷാസേന മേധാവി കേണൽ ബഷീർ ബിൻ മുഫ്‌ലിഹ് അൽബലവി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

Tags:    
News Summary - force-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.