Posted On
date_range Updated On
date_range നിരോധിത പുകയില ഉൽപന്നങ്ങൾ കൈവശംവെച്ച അഞ്ചു പേർ പിടിയിൽ
മനാമ: നിരോധിത പുകയില ഉല്പന്നമായ തംബാകു കൈവശം സൂക്ഷിച്ച അഞ്ച് ഏഷ്യൻ വംശജർ പിടിയിലായതായി കാപിറ്റൽ ഗവർണറേറ്റ് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. 28 മുതൽ 35 വയസ്സ് വരെ പ്രായമുള്ള പ്രതികളാണ് പിടിയിലായത്.
രാജ്യത്ത് നിരോധമുള്ള പുകയില ഉൽപന്നങ്ങൾ വിപണനം നടത്താനുദ്ദേശിച്ച് സൂക്ഷിച്ചതാണ് കണ്ടെത്തിയത്. ഏകദേശം 60,000 ദിനാർ വിലവരുന്ന തംബാകുവാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.