1. ഫാ​റൂ​ഖ് കോ​ള​ജ് ഓ​ൾ​ഡ് സ്റ്റു​ഡ​ന്റ്സ് അ​സോ​സി​യേ​ഷ​ൻ (ഫോ​സ) ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ഫാ​മി​ലി കൂ​ട്ടാ​യ്മ പ്ര​ഫ. ഇ​മ്പി​ച്ചി​ക്കോ​യ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു,

2. ഫാ​റൂ​ഖ് കോ​ള​ജ് ഓ​ൾ​ഡ് സ്റ്റു​ഡ​ന്റ്സ് അ​സോ​സി​യേ​ഷ​ൻ ഫാ​മി​ലി കൂ​ട്ടാ​യ്മയിൽനിന്ന്

ശ്ര​ദ്ധേ​യ​മാ​യി ഫാ​റൂ​ഖ് കോ​ള​ജ് ഓ​ൾ​ഡ് സ്റ്റു​ഡ​ന്റ്സ് അ​സോ​സി​യേ​ഷ​ൻ ഫാ​മി​ലി കൂ​ട്ടാ​യ്മ

മ​നാ​മ: ഫാ​റൂ​ഖ് കോ​ള​ജ് ഓ​ൾ​ഡ് സ്റ്റു​ഡ​ന്റ്സ് അ​സോ​സി​യേ​ഷ​ൻ (ഫോ​സ) ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ഫാ​മി​ലി കൂ​ട്ടാ​യ്മ കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ലും ഫോ​സ ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ ഓ​ഫി​സ​റു​മാ​യ പ്ര​ഫ. ഇ​മ്പി​ച്ചി​ക്കോ​യ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്റ്‌ സു​ധീ​ർ പു​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചെ​മ്പ​ൻ ജ​ലാ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ലും ജി.​സി.​സി, അ​മേ​രി​ക്ക, യൂ​റോ​പ്യ​ൻ നാ​ടു​ക​ൾ, ഏ​ഷ്യ​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലു​മു​ള്ള മു​ഴു​വ​ൻ ഫോ​സ ചാ​പ്റ്റ​റു​ക​ളെ​യും ഏ​കോ​പി​പ്പി​ച്ച് ബ​ഹ്‌​റൈ​നി​ൽ വെ​ച്ച് അ​ന്താ​രാ​ഷ്ട്ര മീ​റ്റ് ന​ട​ത്താ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ബ​ഹ്‌​റൈ​ൻ ഫോ​സ മെം​ബ​ർ​മാ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ സം​സാ​രി​ച്ചു. അ​ലി അ​ഷ്‌​റ​ഫ്‌ യോ​ഗം നി​യ​ന്ത്രി​ച്ചു. ബ​ഹ്‌​റൈ​നി​ലെ ഫാ​റൂ​ഖ് കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ 39574557 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Tags:    
News Summary - Farooq College Old Students Association Family Reunion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.