ഇന്ത്യൻ എംബസി ഹെൽപ്പ്‌ലൈൻ നമ്പർ ഉപയോഗിച്ച് വ്യാജ കോളുകൾ; ജാഗ്രതാ നിർദ്ദേശം

മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയുടെ ഹെൽപ്പ്‌ലൈൻ നമ്പരിൽനിന്ന് വ്യാജ കോളുകൾ വിളിച്ചുള്ള തട്ടിപ്പ് സംബന്ധിച്ച് ജാഗ്രത വേണമെന്ന് എംബസി അറിയിച്ചു. എംബസി ഹെൽപ്പ്‌ലൈൻ നമ്പരിൽനിന്ന് വിളിച്ച് വ്യക്തിപരമായ വിവരങ്ങളും പേയ്‌മെന്റുകളും ആവശ്യപ്പെടുകയാണ് തട്ടിപ്പുകാർ ചെയ്യുന്നത്. എംബസിയിൽനിന്ന് ഇങ്ങനെ ആരും വിളിക്കുകയില്ല. സി.പി. ആർ നമ്പർ, പാസ്​പോർട്ട് നമ്പർ, വിസ വിവരങ്ങൾ എന്നിവ ഇത്തരക്കാരോട് വെളിപ്പെടുത്തുകയോ പണം അടയ്ക്കുകയോ ചെയ്യരുത്.

വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടുന്ന വ്യാജ കോളുകൾ സംബന്ധിച്ച് ജാഗ്രത പുലർത്തണമെന്ന് എംബസി സോഷ്യൽ മീഡിയ അക്കൗണ്ടിൽ പറഞ്ഞു. എംബസിയുടെ 24x7 ഹെൽപ്പ്‌ലൈൻ മൊബൈൽ നമ്പറായ 39418071 എന്ന നമ്പരിൽനിന്നാണ് പലർക്കും കാളുകൾ വന്നത്. വ്യാജ കോളുകൾ വന്നാൽ എംബസിയെ cons.bahrainmea.gov.in അല്ലെങ്കിൽ wel2.bahrain@mea.gov.in എന്നീ ഇമെയിൽ വഴി അറിയിക്കാം.

Tags:    
News Summary - Fake calls using Indian Embassy helpline number; Cautionary note

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.