ബഹ്റൈനിലേക്ക് പുറപ്പെടാനൊരുങ്ങുന്ന എഫ് -16 കോംബാറ്റ് ജെറ്റുകൾ
വ്യോമ മേഖലക്ക് കരുത്താകാൻ എഫ് -16 കോംബാറ്റ് ജെറ്റുകൾ
മനാമ: ബഹ്റൈൻ വ്യോമയാന മേഖലക്ക് കരുത്താകാൻ അത്യാധുനിക സംവിധാനങ്ങളടങ്ങിയ മൂന്ന് എഫ് -16 കോംബാറ്റ് ജെറ്റുകളെത്തും. മേരിലാൻഡ് ആസ്ഥാനമായുള്ള ലോക്ഹീഡ് മാർടിൻ കോർപറേഷനാണ് റോയൽ ബഹ്റൈൻ എയർഫോയ്സി ( ആർ.ബി.എ.എഫ്) ന് ജെറ്റ് വിമാനങ്ങൾ നൽകുന്നത്. രാജ്യത്തേക്ക് എഫ് -16 ജെറ്റുകളെത്തുന്നതോടെ പ്രതിരോധ സേനക്ക് പുതിയൊരു നാഴികക്കല്ലായി ഇത് മാറുമെന്ന് ഡിഫൻസ് കോൺട്രാക്ടർ പറഞ്ഞു. കഴിഞ്ഞ വർഷം യു.എസിൽ നടത്തിയ ഫ്ലൈറ്റ് ട്രയലുകൾക്ക് ശേഷം അത്യാധുനിക സൗകര്യങ്ങളടങ്ങിയ എഫ് -16 കോംബാറ്റ് ജെറ്റുകൾ സ്വന്തമാക്കുന്ന ആദ്യ രാജ്യമാണ് ബഹ്റൈൻ.
2018ൽ യു.എസ് സർക്കാറിന്റെ സുരക്ഷാ എയ്റോ സ്പേസ് കമ്പനിയുമായി നടത്തിയ 1.12 ബില്യൻ ഡോളറിന്റെ കരാറിന്റെ ഭാഗമായാണ് എഫ് -16 ജെറ്റുകൾ ഇപ്പോൾ രാജ്യത്തെത്തുന്നത്. കരാർപ്രകാരം 16 എഫ് -16 ജെറ്റുകൾ ബഹ്റൈന്റെ സ്വന്തമാകാനുണ്ട്. അതിൽ ആദ്യത്തെ മൂന്നെണ്ണമാണ് ഇപ്പോഴെത്തുന്നത്. 16ൽ പത്തെണ്ണം സിംഗിൾ സീറ്ററും ആറെണ്ണം ഡബിൾ സീറ്ററുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.