Posted On
date_range Updated On
date_range സോമാലിയയിലെ തീവ്രവാദ സ്ഫോടനത്തെ ബഹ്റൈൻ അപലപിച്ചു
മനാമ: സോമാലിയയിലെ ഹോട്ടലിലുണ്ടായ തീവ്രവാദ സ്ഫോടനത്തെ ബഹ്റൈൻ അപലപിച്ചു. സോമാലിയയിൽ സമാധാനവും ശാന്തിയും നിലനിർത്തുന്നതിന് ഭരണകൂടത്തിന്റെ നടപടികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു.
അന്താരാഷ്ട്ര നിയമങ്ങൾക്കും മതശാസനകൾക്കും വിരുദ്ധമാണ് ഇത്തരം തീവ്രവാദപ്രവർത്തനങ്ങളെന്നും ഇവ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുലുകൾ സ്വീകരിക്കാൻ സോമാലിയക്ക് സാധിക്കട്ടെയെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.