അൽ നൂർ ഇന്‍റർനാഷനൽ സ്കൂൾ ബ്രിട്ടീഷ് പ്രൈമറി സെക്ഷനിൽ സംഘടിപ്പിച്ച സ്പെല്ലിങ് ബീ മത്സരത്തിൽ പങ്കെടുത്തവർ
മനാമ: രണ്ടു വർഷത്തെ ഇടവേളക്കുശേഷം അൽ നൂർ ഇന്‍റർനാഷനൽ സ്കൂൾ ബ്രിട്ടീഷ് പ്രൈമറി സെക്ഷനിൽ സംഘടിപ്പിച്ച സ്പെല്ലിങ് ബീ മത്സരം ആവേശകരമായി.
വ്യത്യസ്ത വാക്കുകളുടെ സ്പെല്ലിങ് തെറ്റാതെ പറയുന്നതാണ് സ്പെല്ലിങ് ബീ മത്സരം. പ്രയാസമേറിയ ഈ മത്സരത്തിൽ 40ലധികം പ്രൈമറി ഗ്രേഡ് വിദ്യാർഥികൾ പങ്കെടുത്തു.
80 വാക്കുകളുടെ സ്പെല്ലിങ് കൃത്യമായി പറഞ്ഞ സാറാ സായിദ് ഗ്രേഡ് ഒന്നിൽ വിജയിയായി.ഗ്രേഡ് രണ്ടിൽ അബ്ദുൽ വഹാബും ഗ്രേഡ് മൂന്നിൽ മാക്സിമില്യൻ സ്വേർഡും ഗ്രേഡ് നാലിൽ അജിദേഷ് ഇളങ്കേശനും വിജയികളായി. പ്രിൻസിപ്പൽ അമീൻ ഹലേവയും ഹെഡ് ടീച്ചർ ക്രിസ് ഫെന്റോണും വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.