ഗൾഫ് എയർ ട്രാവൽഫെയറിലെ തിരക്ക്
ഗൾഫ് എയർ ട്രാവൽഫെയറിന് ആവേശകരമായ പ്രതികരണം
മനാമ: ഗള്‍ഫ് എയര്‍ നടത്തിയ ആദ്യത്തെ ട്രാവൽഫെയർ വിജയകരമായി സമാപിച്ചതായി അധികൃതർ അറിയിച്ചു. ഈമാസം 26, 27 തീയതികളിൽ ഗൾഫ് ഹോട്ടലിലെ അൽ ദാന ബാൾറൂമിലായിരുന്നു മേള.
ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ൈഫ്ലറ്റുകളില് പ്രഖ്യാപിച്ച 50 ശതമാനം വരെ ഡിസ്കൗണ്ടുകള്‍ ആയിരക്കണക്കിന് യാത്രക്കാര്‍ പ്രയോജനപ്പെടുത്തി. ലണ്ടന്‍, ബാങ്കോക്ക്, ഇസ്തംബൂള്‍, ഡല്‍ഹി, വിവിധ ജി.സി.സി നഗരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ബുക്ക് ചെയ്ത പ്രധാന ലക്ഷ്യസ്ഥാനങ്ങള്‍.
കുടുംബങ്ങൾക്കും കുട്ടികൾക്കുമായി കിഡ്സ് ഏരിയ, ഗൾഫ് എയറിന്റെ ലക്ഷ്യസ്ഥാനങ്ങൾ പ്രദർശിപ്പിക്കുന്ന ഫോട്ടോ ബൂത്ത്, വെർച്വൽ റിയാലിറ്റി അനുഭവം എന്നിവ ഒരുക്കിയിരുന്നു. വ്യവസായ, വാണിജ്യ മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ ഏര്‍പ്പെടുത്തിയ പ്രതിദിന റാഫിളുകള്‍ പങ്കെടുത്തവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാന്‍ അവസരമൊരുക്കി. വൻ ജനത്തിരക്കിനെത്തുടർന്ന് ഗൾഫ് എയർ, തങ്ങളുടെ ആദ്യത്തെ യാത്രാമേള ഒരു ദിവസം കൂടി നീട്ടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.