കോൺവെക്സ് കോർപറേറ്റ് ഇവന്റസിന്റെ ആഭിമുഖ്യത്തിൽ നടന്ന ഭരതനാട്യം അരങ്ങേറ്റം
മനാമ: കോൺവെക്സ് കോർപറേറ്റ് ഇവന്റസിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്കൂൾ ജഷൻമാൾ ഓഡിറ്റോറിയത്തിൽ എട്ട് കുട്ടികളുടെ ഭരതനാട്യം അരങ്ങേറ്റം നടന്നു. ബഹ്റൈനിലെ ന്യൂ മില്ലേനിയം സ്കൂളിലെ മുൻ നൃത്ത അധ്യാപികയും കലാ സാംസ്കാരിക സംഘടനകളിൽ സജീവ സാന്നിധ്യവുമായിരുന്ന ശ്രുതി ബിനോജിന്റെ നേതൃത്വത്തിലാണ് അരങ്ങേറ്റം നടന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കുട്ടികളാണ് അരങ്ങേറ്റം കുറിച്ചത്. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ ഉദ്ഘാടനം നിർവഹിച്ചു. ന്യൂ മില്ലേനിയം സ്കൂൾ പ്രിൻസിപ്പൽ അരുൺ കുമാർ ശർമ, ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പളനി സ്വാമി എന്നിവർ സന്നിഹിതരായിരുന്നു. ഷഹന ദേവനാഥൻ, ശ്രീനന്ദ ശ്രീജു, ശ്രീനിധി ശ്രീജു, വാണി ഗോപിനാഥ്, അശ്വതി രാജേഷ്, നക്ഷത്ര രാജേഷ്, അഭിനയ വിജയകുമാർ, മീര വിജയകുമാർ എന്നീ വിദ്യാർഥിനികളാണ് അരങ്ങേറ്റം കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.