നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ഇ​ത്തി​ഹാ​ദ്​ റെ​യി​ൽ​പാ​ത​യു​ടെ ഭാ​ഗം

ആത്മവിശ്വാസം പകർന്ന്​ ഇത്തിഹാദ്​ റെയിൽ

ദുബൈ: പ്രതികൂലമായ കാലാവസ്ഥയും ഭൂമിശാസ്ത്രവും കാരണമായി ജി.സി.സിയിൽ ഒരു റെയിൽ ശൃംഖല സാധ്യമാണോ എന്ന്​ ചിലർക്കെങ്കിലും ആശങ്കയുണ്ടായിരുന്നു. എന്നാൽ, എല്ലാ പ്രതികൂല സാഹചര്യങ്ങളെയും വകഞ്ഞുമാറ്റി നിലവിൽ ഇത്തിഹാദ്​ റെയിൽ പദ്ധതിയിൽ പാതകളുടെ നിർമാണം പൂർത്തിയായികൊണ്ടിരിക്കുകയാണ്​. കഴിഞ്ഞമാസം പദ്ധതിക്ക്​ ആവശ്യമായ പുതിയ ലോക്കോമോട്ടീവുകളും വാഗണുകളും എത്തുകയും ചെയ്തു. ട്രെയിനുകളുടെയും സ്​റ്റേഷനുകളുടെയും പരിശോധനാ നടപടികൾ പുരോഗമിക്കുകയാണ്​. ഇത്തരത്തിൽ വിജയകരമായി മുന്നോട്ടുപോകുന്ന ഇത്തിഹാദ്​ റെയിൽ പദ്ധതിയാണ്​ ഒമാനിലേക്ക്​ പാത നീട്ടാൻ ആത്മവിശ്വാസം പകർന്നതെന്നാണ്​ വിലയിരുത്തപ്പെടുന്നത്​. ഇത്തിഹാദ്​ ട്രെയിൻ സർവിസ്​ ആരംഭിക്കുന്നതിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല. 2030ഓടെ വർഷം 3.65 കോടി യാത്രക്കാർ ഇത്തിഹാദ്​ റെയിൽ വഴി സഞ്ചരിക്കുമെന്നാണ്​ കണക്കാക്കുന്നത്​. റെയിലിന്റെ ആദ്യഘട്ടം 2016ൽ പൂർത്തിയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.