representational image
Posted On
date_range Updated On
date_range പരിസ്ഥിതി മലിനീകരണം; പ്രതിക്ക് ഒരു വർഷം തടവും 21,000 ദിനാർ പിഴയും
മനാമ: പരിസ്ഥിതി മലിനീകരണം നടത്തിയ കേസിലെ പ്രതിക്ക് ഒരു വർഷം തടവും 21,000 ദിനാർ പിഴയും ലോവർ ക്രിമിനൽ കോടതി വിധിച്ചു. പരിസ്ഥിതിക്ക് ആഘാതമേൽപിക്കുന്ന വസ്തു കടലിൽ തള്ളിയതിനാണ് കേസെടുത്തിരുന്നത്.
ബഹ്റൈൻ പരിസ്ഥിതി കാര്യ സുപ്രീം കൗൺസിലിൽ ഇത് സംബന്ധിച്ച് പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയുമായി മുന്നോട്ടു പോയത്. മരക്കഷ്ണങ്ങളും വീട് പൊളിച്ച വേസ്റ്റുമാണ് കടലിൽ തള്ളിയത്. കൂടാതെ നൈലോൺ വസ്തുക്കളും പ്രതി കടൽ തീരത്ത് നിക്ഷേപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.