അൽ ഹിദായ മലയാളം വിങ്​ സംഘടിപ്പിച്ച ഇൗദ്​ഗാഹ് 

ഈദ്ഗാഹുകൾ സംഘടിപ്പിച്ചു

മനാമ: ബഹ്‌റൈൻ അൽ ഹിദായ മലയാളം വിങ്ങും ബഹ്റൈൻ സുന്നി ഔഖാഫും സംയുക്തമായി ഹൂറ, ഉമ്മുൽ ഹസം എന്നിവിടങ്ങളിൽ ഈദ്ഗാഹുകൾ സംഘടിപ്പിച്ചു. ബഹ്‌റൈൻ സർക്കാർ നിഷ്​കർഷിച്ച കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചാണ് ഈദ് ഗാഹുകൾ സംഘടിപ്പിച്ചത്.

ഹൂറ ഉമ്മു അയമൻ സ്​കൂൾ ഗ്രൗണ്ടിൽ നടന്ന ഈദ്ഗാഹിന് ഉസ്​താദ് ലത്തീഫ് അഹമ്മദ്​ നേതൃത്വം നൽകി. ഉമ്മുൽ ഹസം സ്പോർട്​സ്​ ക്ലബിൽ നടന്ന ഈദ്ഗാഹിന് അൽ ഹിദായ മലയാളം ജനറൽ സെക്രട്ടറി ഗഫൂർ പാടൂർ നേതൃത്വം നൽകി.ഒരു മാസം നീണ്ട കഠിന വ്രതത്തിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യം തുടർ ദിവസത്തിലും നിലനിർത്താൻ പെരുന്നാൾ സന്ദേശത്തിലൂടെ ഇമാമുമാർ ആഹ്വാനം ചെയ്​തു. ഈദ്ഗാഹുകൾക്ക്പ്രസിഡൻറ്​ ടി.പി അബ്​ദുൽ അസീസ്, ജനറൽ സെക്രട്ടറി ഗഫൂർ പാടൂർ, സി.എം. ലത്തീഫ്, ലത്തീഫ് ചാലിയം, ബിർഷാദ്, സലാം, തൗസീഫ്, ദിൽഷാദ്, ഷംസീർ മനാമ, ഷെമീർ റിഫ, നസീർ, ഹംസ ആമേത്‌, കോയ വീരൻ ബേപ്പൂർ, അബ്​ദുറഹ്മാൻ, ഗഫൂർ, സി.കെ അബ്​ദുല്ല എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Eidgahs were organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.