ഡോ. വർഗീസ് കുര്യൻ
ചെയർമാൻ, വി.കെ.എൽ ഹോൾഡിങ്സ് ആന്‍റ്
അൽ നമൽ ഗ്രൂപ്പ്
പരിത്യാഗത്തിെന്റയും കാരുണ്യത്തിെന്റയും നോമ്പുകാലത്തിനൊടുവിൽ ആഹ്ലാദത്തിെന്റ ചെറിയ പെരുന്നാൾ ആഗതമായി.
സ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്ന സുന്ദര മുഹൂർത്തമാണ് ഈ സുദിനം. മനസിലെ നന്മയെ തേച്ചുമിനുക്കിയെടുത്ത റമദാൻ കാലം നൽകിയ പുതു ഉണർവ്വോടെയാണ് വിശ്വാസികൾ ചെറിയ പെരുന്നാളിനെ വരവേൽക്കുന്നത്.
മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുന്ന സ്നേഹ നിലാവായി ശവ്വാൽ അമ്പിളി മാനത്ത് തെളിഞ്ഞപ്പോൾ മനസ്സുകളിൽ വിരിഞ്ഞ ആഹ്ലാദം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. പരസ്പരം ആലിംഗനം ചെയ്തും ആശംസകൾ കൈമാറിയും ചെറിയ പെരുന്നാളിെൻറ സന്തോഷം ഏവരും പങ്കുവെക്കുന്നു. മതത്തിനും ദേശത്തിനും അതീതമായ ഐക്യപ്പെലിെന്റ സന്ദേശമാണ് ഈ ദിനം നമുക്ക് നൽകുന്നത്.
കോവിഡ് മഹാമാരി സൃഷ്ടിച്ച ഏകാന്തതയിലും ഒറ്റപ്പെടലിലുംപ്രയാസപ്പെട്ട മനുഷ്യർക്ക് റമദാനിലെ ഇഫ്താർ കൂട്ടായ്മകൾ ആശ്വാസമായിരുന്നു. രണ്ട് വർഷത്തെ ഇടവേളക്കുശേഷം എത്തിയ ഈ സംഗമങ്ങൾ പരസ്പരം ചേർത്തുപിടിക്കാനും ആശ്വസിപ്പിക്കാനും ഹൃദയ വികാരങ്ങൾ പങ്കുവെക്കാനും വേദിയൊരുക്കി. അതിജീവനത്തിെന്റ പാതയിൽ കരുത്തോടെ മുന്നോട്ട് പോകുവാൻ ഇഫ്താർ സംഗമങ്ങൾ നൽകിയ ഊർജം ചെറുതല്ല. ആരും ഒറ്റപ്പെടില്ല എന്ന ആത്മവിശ്വാസം ഊട്ടിയുറപ്പിക്കാൻ ഈ കൂട്ടായ്മകൾക്ക് കഴിഞ്ഞു.
ലോകമെങ്ങുമുള്ള മനുഷ്യർക്കൊപ്പം ഗൾഫിലും അത്യാഹ്ലാദത്തോടെ ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്. സ്വദേശികൾക്കൊപ്പം പ്രവാസികളെയും കരുതലോടെ കാത്തുസംരക്ഷിക്കുന്ന രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും ബഹ്റൈൻ സർക്കാരിനും ജനങ്ങൾക്കും ഈദുൽ ഫിത്വ്ർ ആശംസകൾ നേരുന്നു.
ഐക്യത്തോടെയും സ്നേഹത്തോടെയും മുന്നോട്ട് പോകുവാൻ ഈ ചെറിയ പെരുന്നാൾ നമ്മെ അനുഗ്രഹിക്കട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.