ഡോ. രവി പിള്ള

ചെയർമാൻ, ആർ.പി ഗ്രൂപ്പ്

സൗഹാർദ്ദപ്പെരുന്നാൾ

ആഘോഷത്തി​െന്‍റയും ആഹ്ലാദത്തി​െന്‍റയും അവസരമാണ്​ ചെറിയ പെരുന്നാൾ. ചേർത്തുപിടിക്കലി​െന്‍റയും കരുതലി​െന്‍റയും സുദിനം​. വ്രത വിശുദ്ധിയുടെ ദിനരാത്രങ്ങൾക്കൊടുവിൽ പുതു പ്രതീക്ഷയുടെ നിലാവെളിച്ചമായി പിറന്ന ശവ്വാൽ അമ്പിളി ആഹ്ലാദം പരത്തിയൊഴുകുന്നു.

കാരുണ്യവും അനുഗ്രഹങ്ങളും പെയ്തിറങ്ങിയ ഒരു മാസമാണ്​ കടന്നുപോയത്​. രണ്ട്​ വർഷത്തെ അടച്ചുപൂട്ടലുകൾക്കുശേഷം കൂടിച്ചേരലി​​െന്‍റ സുന്ദര നിമിഷങ്ങൾ പിറവിയെടുത്ത നാളുകൾ. പരസ്​പരം കാണാനും സൗഹൃദം പുതുക്കാനും ഓർമകൾ പങ്കുവെക്കാനും ഇഫ്​താർ വിരുന്നുകൾ ഒരിക്കൽ കൂടി അവസരമൊരുക്കി. വിരുന്നുമേശകളിൽ സ്​നേഹം വിളമ്പിയ ഇഫ്താർ സംഗമങ്ങൾ മനുഷ്യർക്കിടയിലെ ഭിന്നതകൾ മായ്​ച്ചുകളയുന്നതായിരുന്നു.

ലോകമെങ്ങുമുള്ള മനുഷ്യർക്കൊപ്പം ഗൾഫിലും അത്യാവേശത്തോടെ ചെറിയ പെരുന്നാളിനെ വരവേൽക്കുകയാണ്​. സാഹോദര്യത്തിന്റെയും സൗഹാർദ്ദത്തിന്റെയും സുന്ദരമുഹൂർത്തമാണ് ഇത്. മനുഷ്യർ ഏകോദര സഹോദരങ്ങളെ​പ്പോലെ കഴിയുന്ന പ്രവാസ ലോകത്ത്​ പെരുന്നാൾ ആഘോഷത്തിന്​ തിളക്കംഏറെയാണ്. എല്ലാവരും ഒറ്റ മനസോടെ ഐക്യത്തിൽ കഴിയുന്ന ഗൾഫ്​ നാടുകൾ ലോകത്തിന്​ നൽകുന്ന സന്ദേശം മഹത്തരമാണ്​.

രാജാവ്​ ഹമദ്​ ബിൻ ഈസ ആൽ ഖലീഫക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫക്കും ബഹ്​റൈൻ സർക്കാരിനും എല്ലാ ജനങ്ങൾക്കും ഈദുൽ ഫിത്വ്​ർ ആശംസകൾ നേരുന്നു.

ഈ സന്തോഷപ്പുലരിയിൽ നമുക്ക്​ ഹൃദയങ്ങൾ ചേർത്ത്​ വെച്ച്​ പരസ്പരം ആഹ്ലാദം പങ്കിടാം. നന്മയും കരുണയുമുള്ള ഒരു ലോകം നമുക്ക്​ മുന്നിൽ പൂത്തുലഞ്ഞ്​ നിൽക്കട്ടെ. അപര​െന്‍റ വേദനയിലും പ്രയാസങ്ങളിലും താങ്ങും തണലുമായി നിൽക്കാൻ ചെറിയ പെരുന്നാളി​​​െന്‍റ സന്ദേശം നമുക്ക്​ കരുത്ത്​ പകരട്ടെ.

സ്​നേഹത്തി​​െന്‍റയും സാഹോദര്യത്തി​െന്‍റയും സന്ദേശം പകരുന്ന ചെറിയ പെരുന്നാൾ സുദിനത്തിൽ എല്ലാവർക്കും ആർ.പി ഗ്രൂപ്പി​െന്‍റ ആശംസകൾ നേരുന്നു.

Tags:    
News Summary - Eid Mubarak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.