മനാമ: ഈദ് അവധി ദിനങ്ങളില്‍ യാത്ര സുഗമമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായി നാഷണാലിറ്റി, പാസ്പോര്‍ട്ട് ആൻറ് റെസിഡൻറ്സ് അഫയേഴ്സ് അതോറിറ്റി വ്യക്തമാക്കി. അവധി ദിനങ്ങള്‍ ചെലവഴിക്കുന്നതിന് ബഹ്റൈനിലേക്ക് വരുന്നവര്‍ക്കും ബഹ്റൈനില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്കും യാത്രാ നടപടികള്‍ വേഗത്തിലാക്കുന്നതിനുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
തിരക്ക് കുറക്കുന്നതിനും എളുപ്പത്തിലും വേഗത്തിലും അതിര്‍ത്തികളില്‍ രേഖകള്‍ ശരിയാക്കുന്നതിനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിണ്ട്. കിങ് ഫഹദ് കോസ്വേയില് അധിക യാത്രക്കാരെ ഉള്‍ക്കൊള്ളുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.