Posted On
date_range Updated On
date_range മയക്കുമരുന്ന് വിൽപന: ബഹ്റൈനിൽ16 പ്രതികൾക്ക് തടവ്
മനാമ: മയക്കുമരുന്ന് വിപണനവുമായി ബന്ധപ്പെട്ട കേസിൽ 16 പ്രതികൾക്ക് ഒന്നാം ക്രിമിനൽ കോടതി തടവുശിക്ഷ വിധിച്ചു. 25നും 50നുമിടയിൽ പ്രായമുള്ള 16 പ്രതികൾക്ക് ആറു മാസം മുതൽ 10 വർഷം വരെ തടവാണ് വിധിച്ചത്.
മയക്കുമരുന്ന് കൈവശംവെക്കുകയും അവ ഉപയോഗിക്കുകയും ചെയ്തിരുന്നതായാണ് കേസ്. ഒന്നു മുതൽ മൂന്നു വരെ പ്രതികൾക്ക് 10 വർഷം തടവും 5000 ദീനാർ പിഴയും നാലാം പ്രതിക്ക് അഞ്ചു വർഷം തടവും 3000 ദീനാർ പിഴയും വിധിച്ചു. അഞ്ചാം പ്രതിക്ക് മൂന്നു മാസം തടവും 200 ദീനാർ പിഴയും ആറു പ്രതികൾക്ക് ആറു മാസം തടവും 100 ദീനാർ പിഴയും കോടതി വിധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.