മനാമ: നയതന്ത്ര ഫോറം 2023 വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ഉദ്ഘാടനം ചെയ്തു. നയതന്ത്ര മേഖലയിലെ മുഴുവൻ വ്യക്തികളുടെയും പ്രവർത്തനം നിസ്തുലമാണെന്ന് അദ്ദേഹം പറഞ്ഞു. വിവിധ രാജ്യങ്ങളുമായി സൗഹൃദപരമായ നയതന്ത്രബന്ധം കാത്തുസൂക്ഷിക്കാൻ ബഹ്റൈന്‍ സാധിച്ചു. അത് വിപുലപ്പെടുത്താൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഭരണകാലത്ത് സാധിച്ചിട്ടുണ്ട്.
എല്ലാ വർഷവും ജനുവരി 14ന് നയതന്ത്ര ദിനമായി ബഹ്റൈനിൽ ആചരിക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ഫോറം സംഘടിപ്പിച്ചത്. രാജ്യതാൽപര്യം സംരക്ഷിക്കാനും വിവിധ നാടുകളിലെ ബഹ്റൈൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനും നയതന്ത്ര കാര്യാലയം വഹിക്കുന്ന പങ്ക് വലുതാണ്. മന്ത്രിമാർ, വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ, വിവിധ രാജ്യങ്ങളുടെ ബഹ്റൈനിലെ അംബാസഡർമാർ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.