ആലിയിൽ അത്യാധുനിക പ്രമേഹ ചികിത്സ, പ്രതിരോധ, വിദ്യാഭ്യാസ കേന്ദ്രത്തിന്
തറക്കല്ലിട്ടപ്പോൾ
മനാമ: ആലിയിൽ അത്യാധുനിക പ്രമേഹ ചികിത്സ, പ്രതിരോധ, വിദ്യാഭ്യാസ കേന്ദ്രത്തിന് തറക്കല്ലിട്ടു. ബഹ്റൈൻ ഡയബറ്റിസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് തറക്കല്ലിടൽ ചടങ്ങ് നടന്നത്. ജിമ്മുകൾ, നീന്തൽക്കുളം, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. രോഗത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിന് ആവശ്യമായ പരിപാടികളും ഇവിടെ നടക്കും.
വരും വർഷങ്ങളിൽ പദ്ധതി പൂർത്തീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് ചെയർമാനും ബി.ഡി.എസ് പ്രസിഡന്റുമായ ലെഫ്റ്റനന്റ് ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ തറക്കല്ലിട്ടു. സൊസൈറ്റി അംഗങ്ങളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.